ലെഗ്നിഷ്യ:ചോര ചിന്തിയ തിരുവോസ്തിയെ ദിവ്യകാരുണ്യ അത്ഭുതമായി വത്തിക്കാന്‍ അംഗീകരിച്ചു. പോളണ്ടിലെ ബിഷപ് സിബിഗ്ന്യൂ കിര്‍നിലോസ്‌കിയാണ് ഈശോയുടെ രക്തം ചിന്തിയ തിരുവോസ്തി വത്തിക്കാന്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയില്‍ പെടുത്തിയതായി അറിയിച്ചത്.
2013ല്‍ ക്രിസ്തുമസ് കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടവക വൈദികന്‍ തിരുവോസ്തിയില്‍ നിന്ന് രക്തം ചിന്തുന്നത് കണ്ടത്.തുടര്‍ന്ന് വൈദികന്‍ അത്ഭുതം രൂപതാ നേതൃത്വത്തെ അറിയിക്കുകയും ബിഷപ്പായിരുന്ന ലെഗ്നിഷ്യ സ്റ്റെഫാന്‍ സിച്ചി അത്ഭുതം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.
രക്തം ചിന്തിയ തിരുവോസ്തി ശാസ്ത്രഞ്ജര്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി.പരീക്ഷണഫലങ്ങളെല്ലാം അത്ഭുതത്തെ സ്ഥിരീകരിക്കുന്നതായിരുന്നു. തിരുവോസ്തിയുടെ രക്തം പൊടിഞ്ഞ ഭാഗം മനുഷ്യന്റെ ഹൃദയത്തിന്റെ മസിലുകളോട് സാമ്യമുള്ളതാണെന്നായിരുന്നു.
തുടര്‍ന്ന് പരീക്ഷണ ഫലങ്ങള്‍ രൂപതാധ്യക്ഷന്‍ വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിനെ അറിയിച്ചു.ചോര ചിന്തിയ തിരുവോസ്തി ദിവ്യകാരുണ്യ അത്ഭുതമാണെന്ന് താന്‍ വിശ്വസിക്കുന്നതായും രൂപതാധ്യക്ഷന്‍ പ്രഖ്യാപിച്ചു.
പരീക്ഷണ നിരീക്ഷണ ഫലങ്ങളുടെ പിന്‍ബലത്തില്‍ വത്തിക്കാന്‍ ഈ കേസ് ഏപ്രിലില്‍ പരിഗണിക്കുകയും ഈയിടെ അത്ഭുതത്തെ ഔദ്യോഗികമായി അംഗീരിക്കുകയുമായിരുന്നു.തുടര്‍ന്ന് വിശ്വാസികള്‍ക്ക് ആരാധിക്കാന്‍ കഴിയുന്ന സ്ഥലത്ത് തിരുവോസ്തി സ്ഥാപിക്കണമെന്ന് ഇടവകവികാരി നിര്‍ദ്ദേശിച്ചു. ദൈവത്തിന് മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെയും നന്മയുടെയും അടയാളമാണ് ഈ അത്ഭുതമെന്ന് ബിഷപ് കിരെന്‍ലോസ്‌ക്കി പറഞ്ഞു.
