ഫ്രാൻസിസ് പാപ്പ ചുംബിച്ചു, തിരുശേഷിപ്പിൽ നിന്ന് രക്തമൊഴുകി

0
1077

ഫ്രാൻസിസ് പാപ്പ തിരുശേഷിപ്പിൽ ചുംബിച്ചപ്പോൾ രക്തമൊഴുകി. 2015 ൽ നേപ്പിൾസ് കത്തീഡ്രലിൽ നടന്ന ഈ അത്ഭുതം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നേപ്പാളിന്റെ സംരക്ഷകനായി അറിയപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ജെന്നാറോ.  
വർഷത്തിൽ മൂന്നുദിവസമാണ് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുക. ഈ ദിവസങ്ങളിൽ വിശ്വാസികളിൽ നിന്നുയരുന്ന പ്രാർത്ഥനയ്ക്ക് ചില്ലുപാത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പായ വിശുദ്ധന്റെ ഉണങ്ങിപ്പിടിച്ച രക്തത്തെ ഒഴുകുന്നതാക്കി മാറ്റാൻ കഴിയുമെന്നാണ് വിശ്വാസം. 
2015 മാർച്ച് 21 ന് വിശുദ്ധന്റെ തിരുനാൾ ദിനം ഫ്രാൻസിസ്പാപ്പ വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിച്ച് പ്രാർത്ഥിച്ചതും അത്ഭുതം സംഭവിച്ചു. ചില്ലുപാത്രത്തിലെ വിശുദ്ധന്റെ ഉണങ്ങിപ്പിടിച്ച രക്തത്തുള്ളികൾ പെട്ടെന്ന് ദ്രവാവസ്ഥയിലേക്ക് മാറി. വിശുദ്ധന്റെ രക്തം കൊണ്ട് സക്രാരിയുടെ പാതിയോളം നിറഞ്ഞു. വിശ്വാസികളും ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം ബലിയർപ്പിച്ചുകൊണ്ടിരുന്ന കർദിനാളും അതിന് സാക്ഷിയായി. ആദ്യമായാണ് ഒരു മാർപാപ്പയുടെ സ്പർശനം കൊണ്ട് വിശുദ്ധന്റെ ഉണങ്ങിപ്പിടിച്ച രക്തം ദ്രവാവസ്ഥയിലാകുന്നത്.