മരിക്കുന്നതിന് മുമ്പ് വരെ ചിരിച്ചുസംസാരിച്ചു, ഉറങ്ങാൻ കിടന്ന സിസ്റ്റർ എൽസിറ്റ മാത്യു പിന്നെ എണീറ്റില്ല

8
3839

പാറ്റ്ന: സിസ്റ്റേഴ്സ് ഓഫ് ദ സേക്രട്ട് ഹാർട്ട് സുപ്പീരിയർ ജനറൽ സിസ്റ്റർ എൽസിറ്റ മാത്യു അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഇന്നലെ രാവിലെ 11.35 ന് കോൺഗ്രിഗേഷൻ ആസ്ഥാനമായ കുർജിയിൽ വച്ചായിരുന്നു അന്ത്യം.

കുറച്ചുനാൾ മുമ്പ് സിസ്റ്ററിന് പനി ബാധിച്ചിരുന്നു. ചികിത്സയിൽ പനി മാറിയെങ്കിലും തനിക്കെന്തോ അസ്വസ്ഥത ഉണ്ടെന്ന് മരിക്കുന്ന ദിവസം രാവിലെയും തലേദിവസവും പറഞ്ഞിരുന്നു.

ഇന്നലെ മറ്റ് കന്യാസ്ത്രീകളുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിൽ ഒന്നു കിടക്കണമെന്ന് പറഞ്ഞു. പക്ഷേ പിന്നീട് എണീറ്റില്ല. കൗൺസിലറായ സിസ്റ്റർ മഞ്ജുള പറഞ്ഞു.അതേസമയം കോവിഡ് മൂലമല്ല സിസ്റ്റർ എൽസിറ്റ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

8 COMMENTS