മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

0
1590

ന്യൂഡൽഹി: മലയാളി സിസ്റ്റർ കോവിഡ് ബാധിച്ച് മരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിയായ സിസ്റ്റർ നിക്കോളാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം മൂന്നായി.

പശ്ചിമ ബംഗാളിലെ സിസ്റ്റർ മുക്ത, ഇംഗ്ലണ്ടിലെ സിസ്റ്റർ സിയന്ന എന്നി
വരാണ് മുമ്പ് കോവിഡ് ബാധിച്ചുമരിച്ച കന്യാസ്ത്രീകൾ.
തിരുവനന്തപുരം ലത്തീൻ രൂപതാംഗമായിരുന്ന സിസ്റ്റർ നിക്കോൾ കൊൽക്കൊത്തയിലെ നിർമ്മൽ ഹൃദയയിൽ സുപ്പീരിയറായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് റീജിയനൽ സൂപ്പീരിയറിന്റെ ചുമതല ഏറ്റെടുക്കാൻ റാഞ്ചിയിലെത്തിയത്.