മുന്നൂറ് വര്‍ഷം മുമ്പ് മരിച്ച വിശുദ്ധ കണ്ണുതുറന്നു, ദൃശ്യങ്ങള്‍ വൈറല്‍

0
1200

മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ബാലികയായ സെന്റ് ഇന്നസെന്റ് കണ്ണുതുറന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിശുദ്ധയുടെ അഴുകാത്ത ഭൗതീകദേഹം സൂക്ഷിച്ചിരിക്കുന്ന മെക്സിക്കോയിലെ ഗൗഡലജാര കത്തീഡ്രലിലാണ് സംഭവം. വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തന്‍ ചിത്രീകരിച്ച വീഡിയോയിലാണ് വിശുദ്ധ കണ്ണുതുറക്കുന്ന ദൃശ്യമുള്ളത്. മെഴുകില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ഭൗതീകദേഹം കാമറയ്ക്ക് നേരെ കണ്ണ് തുറന്ന് നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനാണ് പിതാവ് വിശുദ്ധ ഇന്നസെന്റിനെ കുത്തിക്കൊലപ്പെടുത്തിയത്. മകള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിനോട് പിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവിനോടുള്ള സ്നേഹം നിമിത്തം വീട് വിട്ടിറങ്ങിയ വൈകാതെ ക്രിസ്തുമതം സ്വീകരിച്ച് വിശ്വാസിയായി. ആദ്യകുര്‍ബാന സ്വീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ അവളെ വഴിവക്കില്‍ കാത്തുനിന്ന പിതാവ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചില്‍ ഒന്നിലേറെ തവണ കുത്തേറ്റ ബാലിക തത്ക്ഷണം മരിച്ചു. ക്രിസ്തുവിനോടുള്ള സ്നേഹം നിമിത്തം വിശ്വാസത്തെ പ്രതി രക്തസാക്ഷി മകുടം ചൂടിയ അവളുടെ ഭൗതീകദേഹം വണക്കത്തിനായി കത്തീഡ്രലിലേക്ക് മാറ്റുകയായിരുന്നു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും വിശുദ്ധയെപ്പറ്റിയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.