കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകി ആലപ്പുഴ രൂപതയുടെ സർക്കുലർ. സർക്കാർ ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് മൃതസംസ്‌കാര കർമ്മത്തിനുള്ള മുന്നൊരും നടത്താൻ ശ്രമിക്കണമെന്ന് ബിഷപ് ജെയിംസ് ആനാപറമ്പിൽ വൈദികർക്ക് അയച്ച സർക്കുലറിലുണ്ട്.
മൃതദേഹം ദഹിപ്പിക്കണമെന്നാണ് സർക്കാർ നിഷ്‌കർഷിക്കുന്നതെങ്കിൽ ഇടവക സെമിത്തേരിയിൽ ഭസ്മം സംസ്‌കരിക്കണം. സംസ്‌കാര കർമ്മങ്ങളിൽ സഹായിക്കാൻ സന്നദ്ധസേനയെ സംഘടിപ്പിക്കണമെന്നും അവർക്ക് രൂപത പരിശീലനം നൽകണമെന്നും സർക്കുലറിൽ പറയുന്നു. മരണമടയുന്നവർക്ക് എല്ലാ ആത്മീയ ശുശ്രൂഷകളും നൽകാനുള്ള ഉത്തരവാദിത്തം സഭയ്ക്ക് ഉണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം പത്തടി താഴ്ചയിൽ സംസ്‌കരിക്കണമെന്നാണ് സർക്കാർ അനുശാസിക്കുന്നത്. എന്നാൽ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ഇത് പ്രായോഗികമല്ല. അതിനാലാണ് മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ആലപ്പുഴ രൂപതാ നേതൃത്വം നൽകിയിരുക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേരുടെയും മൃതദേഹം ദഹിപ്പിച്ചതായും രൂപത അറിയിച്ചു.