തുത്തുക്കുടി: യുവവൈദികൻ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ. തൂത്തുകുടി രൂപതയിലെ ഫാ. സേവ്യർ ആൽവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുപ്പത്തഞ്ചുകാരനായ ഫാ. സേവ്യർ സെന്റ് തോമസ് മെട്രിക്കുലേഷൻ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായി 2020 ൽ ചാർജെടുത്തിരുന്നു. രണ്ടാഴ്ചയായി ഹോസ്റ്റലിലായിരുന്നു താമസം. അദ്ദേഹത്തെ വിളിക്കാൻ ഹോസ്റ്റലിലെത്തിയ സ്‌കൂൾ ജീവനക്കാരാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഫാ.സേവ്യറിനെ കണ്ടത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ഫാ.സേവ്യർ.
ഒരു വർഷത്തിനിടെ ഫാ. സേവ്യറടക്കം നാലു വൈദികരെയാണ് സ്വയം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ.തോമസ് എട്ടുപറയിൽ, കർണ്ണാടകയിലെ ഉഡുപ്പി രൂപതാംഗമായ ഫാ. മഹേഷ് ഡിസൂസ, ഗുണ്ടൂർ രൂപതയിലെ ഫാ. ബാല ഷ്രൗറി റെഡി എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
