യേശു ചിന്തിയത് 28,430 തുള്ളി രക്തം; ധ്യാനിച്ച് പ്രാർഥിക്കുന്നവർക്ക് സ്വർഗഭാഗ്യം

0
2218

യേശു തന്റെ തിരുരക്തം ചിന്തിയാണ് പാപത്തിലാണ്ടുപോയ മനുഷ്യവർഗത്തെ രക്ഷിച്ചത്. ചമ്മട്ടിയടിയേൽക്കുമ്പോഴും കുരിശ് ചുമക്കുമ്പോഴും അവസാനം കുരിശിൽ കിടന്ന് മരിക്കുമ്പോഴും യേശു തന്റെ തിരുരക്തം പാപത്തിൽ ജീവിച്ച മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നതിനുള്ള വിലയായി നൽകി. അതിനാൽ തന്നെ ലോകമെങ്ങുമുള്ള ക്രൈസ്തവർ ക്രിസ്തുവിന്റെ തിരുരക്തത്തെ ആദരവോടെയാണ് നോക്കികാണുന്നത്.

എന്നാൽ മാനവകുലത്തിന്റെ രക്ഷകനായ യേശു പീഢാനുഭവവേളയിൽ എത്ര രക്തം ചിന്തി എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. ക്രിസ്തു തന്നെ താൻ ചിന്തിയ രക്തത്തിന്റെ കണക്ക് പറഞ്ഞിട്ടുണ്ട്. ഹംഗറിയിലെ വിശുദ്ധ എലിസബത്ത്, വിശുദ്ധ ബ്രിജീത്ത്, വിശുദ്ധ മാറ്റിൽഡ തന്റെ പീഢാനുഭവ രഹസ്യങ്ങൾ യേശു പങ്കുവെച്ചത്.

28,430 രക്തത്തുള്ളികൾ പീഢാനുഭവ സമയത്ത് തന്റെ ശരീരത്തിൽ നിന്നും ചൊരിയപ്പെട്ടതായി യേശു പറയുന്നു. തന്റെ തിരുരക്തള്ളികളെ ധ്യാനിച്ച്
ദിനംപ്രതി മൂന്ന് സ്വർഗ്ഗസ്ഥനായ പിതാവേ, മൂന്ന് നന്മ നിറഞ്ഞ മറിയമേ, മൂന്ന് ത്രീത്വസ്തുതി എന്നീ പ്രാർഥനകൾ മൂന്ന് വർഷത്തേക്ക് മുടങ്ങാതെ ചൊല്ലുന്നവർക്ക് ശുദ്ധീകരണ സ്ഥലത്ത് സഹിക്കേണ്ടിവരില്ലെന്ന് യേശു വാഗ്ദാനം ചെയ്യുന്നു.