വിശുദ്ധ കുര്‍ബാനക്കിടെ വൈദികന്‍ കുഴഞ്ഞുവീണു

0
1423

ഭരണങ്ങാനം: ദിവ്യബലിക്കിടെ വൈദികൻ കുഴഞ്ഞുവീണു. ഭരണങ്ങാനത്തെ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിലെ ദിവ്യബലിക്കിടെയാണ് കാർമ്മികൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണത്.
പാലാ രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറമാണ് ദിവ്യബലി പൂർത്തിയാക്കാനാകാതെ കുഴഞ്ഞുവീണത്.

ഉയരങ്ങളിലേക്കുയരട്ടെ ഹൃദയവികാരവിചാരങ്ങൾ എന്ന് പാടിക്കൊണ്ടിരിക്കവെയാണ് വൈദികൻ കുഴഞ്ഞുവീണത്. വൈദികനെ വിദഗ്ദചികിത്സയ്ക്കായി മാർ സ്ലീവാമെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.