ദൈവാലയത്തിൽ ഭീകരാക്രമണം, മൂന്നുപേർ കൊല്ലപ്പെട്ടു, മരിച്ച സ്ത്രീയുടെ തല വെട്ടിയെടുത്തു

0
844

നൈസ്: ഫ്രാൻസിലെ ദൈവാലയത്തിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ദൈവാലയത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു വനിതയുമുണ്ടെന്നും ഭീകരാക്രമണമാണ് നടന്നതെന്നും നൈസ് നഗര മേയർ ക്രിസ്റ്റിയൻ എസ്‌ട്രോസി അറിയിച്ചു.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പളളിയുടെ അടുത്താണ് കത്തികൊണ്ട് അക്രമി ആളുകളെ ആക്രമിച്ചത്. അക്രമി കൊല്ലപ്പെട്ട സ്ത്രീയുടെ കഴുത്തറുത്തെടുത്തെന്നും പൊലീസ് അറിയിച്ചു. അക്രമി അറസ്റ്റിലായതായും ആക്രമണത്തിന് കാരണത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധവിഭാഗം സംഭവത്തിൽ അന്വേഷണം തുടങ്ങി. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ചെച്നിയക്കാരൻ കഴുത്തുവെട്ടി കൊലപ്പെടുത്തിയത്.