ബസിൽ വെച്ച് 76രിയായ കന്യാസ്ത്രീയുടെ ചെകിട്ടത്തടിച്ചു,19കാരൻ അറസ്റ്റിൽ

0
1395

വിയന്ന: എഴുപത്താറുകാരിയായ കത്തോലിക്കാ കന്യാസ്ത്രീയുടെ മുഖത്തടിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. ഓസ്ട്രിയായിൽ കത്തോലിക്കാ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സമയത്ത് ബസിൽ യാത്ര ചെയ്ത കന്യാസ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. ഗ്രാസ് നഗരത്തിലൂടെ ബസിൽ സഞ്ചരിക്കവെയാണ് അഫ്ഗാൻ സ്വദേശിയായ യുവാവ് കന്യാസ്ത്രീയെ ആക്രമിച്ചത്.

ഫ്രാൻസിൽ ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഓസ്ട്രിയായിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണവും ശക്തമാണ്. മുപ്പതിനും അമ്പതിനും ഇടയ്ക്കുള്ള യുവജനങ്ങൾ കഴിഞ്ഞ ദിവസം ദേവാലയം ആക്രമിച്ചിരുന്നു.

തുർക്കിക്കാരായ ഇവർ ദേവാലയത്തിനുള്ളിലെ നിരവധി വിശുദ്ധ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.