നൂറാം പിറന്നാള്‍ ബലിയര്‍പ്പണം വൈദികരായ നാല് മക്കള്‍ക്കൊപ്പം, അത്ഭുതമായി ഫാ.വക്കിരിണിയുടെ ജീവിതം

0
42

ഏഴ് കൂദാശകളും സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച മുതിര്‍ന്ന വൈദികന്‍ പ്രോബോ വക്കിരിണിയുടെ നൂറാം ജന്മദിനം ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനസന്ദേശത്തോടെ ആഘോഷിച്ചു.
പിതാവ്, പുരോഹിതന്‍, വൈദികരുടെ പിതാവ്, ശതാബ്ദി, ഗ്രന്ഥകാരന്‍, പാദ്രെ പിയോയുടെ ശിഷ്യന്‍, രണ്ടാം ലോകമഹായുദ്ധം കണ്ടയാള്‍. അങ്ങനെ വക്കിരിണിയ്ക്ക് വിശേഷണങ്ങളേറെയാണ്.

ജൂണ്‍ 4-ന് അദ്ദേഹത്തിന് 100 വയസ്സ് തികഞ്ഞു, താന്‍ ശുശ്രൂഷ ചെയ്യുന്ന ഇറ്റലിയിലെ റിമിനിയില്‍ ബിഷപ്പ് ഫ്രാന്‍സെസ്‌കോ ലബിയാസിയുടെയും വൈദികരായ തന്റെ നാല് ആണ്‍മക്കളുടെയും കാര്‍മ്മികത്വത്തിലായിരുന്നു വക്കിരിണിയുടെ ജന്മദിന കുര്‍ബാന. കുര്‍ബാനയ്ക്കിടെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിനന്ദന സന്ദേശവും ആശീര്‍വാദവും അറിയിച്ചുകൊണ്ടുള്ള സന്ദേശം വായിച്ചു.

1919 ജൂണ്‍ 4 ന് ജനിച്ച വക്കാരിണി രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യന്‍ പ്രചാരണത്തില്‍ പങ്കെടുത്തതിന് ശേഷം ആദ്യം സര്‍വേയറുടെ ജോലി സ്വീകരിച്ചിരുന്നു. ഭാര്യ അന്ന മരിയയുമായുള്ള വിവാഹത്തില്‍ നിന്ന് മൂന്ന് പെണ്‍മക്കളും നാല് ആണ്‍മക്കളും ജനിച്ചു; എല്ലാ ആണ്‍മക്കളും പൗരോഹിത്യത്തില്‍ പ്രവേശിച്ചു.
പാദ്രെ പിയോയുടെ ഭക്തനായിരുന്ന വക്കിരിണി തന്റെ ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് സഭയില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി. മക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1988 മെയ് മാസത്തില്‍ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.