ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ്പ് അന്തരിച്ചു

0
476

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ്പായിരുന്ന സ്‌പെയിനിലെ ഡാമിയൻ ഇഗ്വാസൻ കാലം ചെയ്തു. 104 വയസ്സുണ്ടായിരുന്ന അദ്ദേഹം നവംബർ 24 നാണ് അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ദി ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി അബാൻഡന്റ് എൽഡർലി സന്യാസിനി സമൂഹത്തിന്റെ മഠത്തിലായിരുന്നു ഡാമിയൻ ഇഗ്വാസൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്.

സ്‌പെയിനിലെ സരഗോസയിൽ ജനിച്ച ഡാമിയൻ 1941 ഹുയെസ്‌ക രൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1970 ൽ അദ്ദേഹം ബിഷപ്പായി അഭിഷിക്തനായി. 21 വർഷങ്ങൾക്ക് ശേഷം 1991 ലാണ് അനാരോഗ്യം മൂലം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

പരിശുദ്ധ അമ്മയെ പറ്റിയും, വിശ്വാസജീവിതത്തിൽ നിശബ്ദതയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും നിരവധി ലേഖനങ്ങൾ ബിഷപ്പ് എഴുതി. ഒരു വിശ്വാസി എല്ലാ കാര്യങ്ങളിലും നന്മ കണ്ടെത്തണം, തിന്മയെ നന്മ കൊണ്ട് ജയിക്കാമെന്ന് നാം തിരിച്ചറിയണം. സന്തോഷമാണ് ഒരു ക്രിസ്ത്യാനിയുടെ അടയാളം എന്നീ സുകൃതവചനങ്ങൾ ഡാമിയൻ ഇടയ്ക്കിടെ പറയുമായിരുന്നു.