ബിഷപ്പ് കോവിഡ് ബാധിച്ചു മരിച്ചു

0
601

ബിഷപ്പ് കോവിഡ് ബാധിച്ചു മരിച്ചു. ഇറ്റലി മിലാനിലെ മുൻ സഹായ മെത്രാനായ മാർക്കോ വിർജിലിയോ ഫെരാരിയാണ് കോവിഡ് ബാധിച്ചുമരിച്ചത്. 87 വയസായിരുന്നു. സംസ്‌കാര ശുശ്രൂഷകൾ നവംബർ 26 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും.

ദരിദ്രരോട് ചേർന്നുനിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ എളിമയുള്ള ഇടപെടലുകളും സൗഹാർദ്ദപരമായ സ്‌നേഹവും അനുകമ്പയോടുള്ള പെരുമാറ്റവും അനുകരണീയമായിരുന്നുവെന്നും ആർച്ച് ബിഷപ്പ് മരിയോ ഡെൽഫിനി പറഞ്ഞു.

1932 നവംബർ 27 -ന് ബെർഗാമോയിൽ ജനിച്ച ബിഷപ്പ് ഫെരാരി 1959 ജൂൺ 28 -ന് തിരുപ്പട്ടം സ്വീകരിച്ചു. അതേ വർഷം തന്നെ ദൈവശാസ്ത്രത്തിൽ ബിരുദമെടുത്തു. 1987 സെപ്റ്റംബർ 8 ന് മിലാനിലെ സഹായ മെത്രാനായി അഭിഷിക്തനായി. 2003 മുതൽ കാസാനോ മാഗ്‌നാഗോ സാൻ ജിയൂലിയോയിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.