വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ നടക്കുന്നു, ഷിബു കിഴക്കേകുറ്റ്

0
2324
പാവങ്ങളുടെ പട്ടക്കാരന്‍- വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍

പണിത പള്ളിയിൽ നിൽക്കാൻ കഴിയുന്നതിൽ കൂടുതൽ ആളുകൾ വന്നുതുടങ്ങും പാലാ രൂപതയിലെ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോനാപ്പള്ളി ഇടവകയില്‍ പാവങ്ങളുടെ വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍നോട് പ്രാർത്ഥിക്കാൻ വന്നു നിറയും.വളരെ വിഷമഘട്ടത്തിൽ കൂടിയായിരുന്നു പള്ളിപണി നീങ്ങിയെങ്കിലും വളരെ പേരുടെ ഇഷ്ടക്കേട് ന് ഇടയാക്കുകയും ചെയ്തു കാരണം അത്രയും വലിയ പള്ളി വേണായിരുന്നോ എന്നായിരുന്നു പലരുടെയും ചോദ്യം അതിന് വിരാമമിടാൻ പോവുകയാണ്. നിത്യ ആരാധനയ്ക്ക് പള്ളി തുറന്നു കൊടുക്കേണ്ട സമയമായിരിക്കുന്നു.രാമപുരം പരിസരപ്രദേശത്തും ദൈവം അനുഗ്രഹിക്കാൻ പോകുന്നു

വിവിധ തരത്തിലുള്ള അസുഖങ്ങൾ മാറുന്നതായി സാക്ഷ്യപ്പെടുത്തുന്നു.കുട്ടികൾ ഉണ്ടാകാത്ത അവർക്ക് കുട്ടികൾ ഉണ്ടാകുന്നു പാവങ്ങളുടെ വേദനകളിലേയ്ക്ക് ദുരിത സ്ഥിതിയിലേയ്ക്ക് ഇറങ്ങി ചെന്ന, അവര്‍ക്കും നല്ല ജീവിത സാഹചര്യങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ച വൈദികനായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍. പാവങ്ങളെ ചേര്‍ത്തു പിടിച്ചു ആ വിശുദ്ധനായ വൈദികന്‍ നടത്തിയ യാത്ര അനേകരുടെ ഹൃദയങ്ങളെ സ്വാധീനിച്ചു. അവര്‍ കുഞ്ഞച്ചനിലൂടെ തങ്ങളെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ കണ്ടു. ആ ദൈവത്തിലേയ്ക്ക് അവര്‍ കടന്നു വന്നു. വിശുദ്ധമായ ഒരു ജീവിത മാതൃക കേരളത്തിനു സമ്മാനിച്ച അദ്ദേഹം ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.

പാലാ രൂപതയില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോനാപ്പള്ളി ഇടവകയില്‍ തേവര്‍പറമ്പില്‍ വീട്ടില്‍ ഇട്ടിയേപ്പു മാണി, ഏലീശ്വാ ദമ്പതികളുടെ പുത്രനായി 1891 – ഏപ്രില്‍ 1 നു ആണ് കുഞ്ഞച്ചന്‍ ജനിക്കുന്നത്. വരാപ്പുഴ പുത്തന്‍ പള്ളി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ ശേഷം 1921 ഡിസംബര്‍ 17 – ന് ചങ്ങനാശേരി മെത്രാന്‍ മാര്‍ തോമസ് കുര്യാളശേരിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച കുഞ്ഞച്ചന്റെ ജീവിതം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അദ്ദേഹത്തിന്റെ മരണ ശേഷം ആയിരുന്നു. കാരണം താന്‍ ചെയ്യുന്നത് ഏറ്റവും രഹസ്യമായിരിക്കുവാനും അത് പ്രശസ്തിക്കു വേണ്ടി ആകാതിരിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പ്രത്യേകമായും ദളിതരുടെ ഇടയിലായിരുന്നു. പറയര്‍, പുലയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജനങ്ങള്‍ അന്ന് ഏറ്റവും താഴ്ന്ന നിലയിലാണ് ജീവിച്ചിരുന്നത്. അവരുടെ ജീവിതങ്ങളെ മികച്ച നിലവാരത്തിലേക്ക് കൊണ്ട് വരാന്‍ കുഞ്ഞച്ചന്‍ അക്ഷീണം പ്രവര്‍ത്തിച്ചു.

St. Augustine’s Forane Church Address: Ramapuram, Kottayam, Kerala 686576, India

blessed-fr-augustine-thevarparambil

പാവപ്പെട്ടവർക്ക് വേണ്ടി ജീവിച്ച കുഞ്ഞച്ചന്‍റെ നാമത്തിൽ വിശ്വാസികളിൽ നിന്ന് കിട്ടുന്ന നേർച്ചകൾ പള്ളിയുടെ ആവശ്യങ്ങൾ കഴിഞ്ഞശേഷം പാവങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ മറന്നുപോകരുത് .അതാണ് രാമപുരത്ത് ജനങ്ങൾ അദ്ദേഹത്തിന് വേണ്ടി ചെയ്യേണ്ടത്

തീണ്ടല്‍ തൊടീല്‍ തുടങ്ങിയ സാമൂഹിക ആചാരങ്ങള്‍ നില നിന്നിരുന്ന സമയമായിരുന്നു അത്. ഉന്നത കുല ജാതരായ ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികള്‍ പോലും താഴ്ന്ന ജാതിയില്‍ ഉള്ളവരെ അടുപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ഇടയിലേക്ക് അഗസ്റ്റിന്‍ അച്ചന്‍ കടന്നു ചെന്നു. അപരിഷ്‌കൃതരും അജ്ഞരും ആയ ഈ സഹോദരങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് ഉറച്ചു വിശ്വസിച്ച അച്ചന്‍ അവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അവര്‍ക്കു അറിവും വിദ്യാഭ്യാസവും നല്‍കുവാനും അവര്‍ക്കുള്ളില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ നീക്കുവാനും അദ്ദേഹം പരിശ്രമിച്ചു. രാമപുരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള ദളിതരായ ആളുകളുടെ വീടുകളിലൂടെ കടന്നു പോയി. സമൂഹം മാറ്റി നിര്‍ത്തിയ തങ്ങളെ സ്‌നേഹിച്ച ആ വൈദികനിലൂടെ അവര്‍ ക്രിസ്തുവിനെ അറിഞ്ഞു. അത് ധാരാളം ആളുകള്‍ ക്രിസ്തുമതത്തില്‍ ചേരുന്നതിനു കാരണമായി. തന്റെ ജീവിത കാലത്തിനിടയില്‍ അയ്യായിരത്തോളം ആളുകള്‍ക്കാണ് കുഞ്ഞച്ചന്‍ മാമ്മോദീസ നല്‍കിയത്. തങ്ങളുടെ ആശ്വാസമായി മാറിയ ആ അച്ചനെ അവര്‍ സ്‌നേഹപൂര്‍വ്വം കുഞ്ഞച്ചന്‍ എന്ന് വിളിച്ചു തുടങ്ങി.

കർത്താവ് ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് മനസ്സിലാക്കേണ്ട സമയം അടുത്തിരിക്കുന്നു.കർത്താവറിയാതെ ജീവിതത്തിലല്ല അല്ല സമൂഹത്തിൽ പോലും ഒന്നും നടക്കില്ല എന്ന അക്ഷരം പ്രതി വിശ്വസിക്കേണ്ട സമയം അടുത്തിരിക്കുന്നു.ജനങ്ങളുടെ കഷ്ടപ്പാടിന് അറുതി വരാൻ പോകുന്നു രാമപുരം ലോകത്തിൻറെ നെടുംതൂണായി മാറാൻ പോകുന്നു ബിസിനസുകൾ എല്ലാം ഉയരങ്ങളിൽ എത്തും ജോലി ഇല്ലാത്തവർക്ക് ജോലി ആകും രാമപുരത്തെ ദൈവം അത്രമേൽ അനുഗ്രഹിക്കാൻ പോവുകയാണ്,ഭൂമിയുടെ വില പതിന്മടങ്ങ് ആവും

കുഞ്ഞച്ചന്റെ ഗുരുപ്പട്ട സ്വീകരണം 1921 ഡിസംബർ 17-ന് വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വച്ചായിരുന്നു. കുഞ്ഞച്ചനെ സെമിനാരിയിൽ സ്വീകരിച്ചതും ഒൻപതു വർഷങ്ങൾക്കുശേഷം വൈദികപട്ടം നൽകിയതും ചങ്ങനാശേരി മെത്രാനും ഇപ്പോൾ ദൈവദാസനുമായ മാർ തോമസ് കുര്യാളശേരി ആയിരുന്നു. അഞ്ചടിയിൽ താഴെ മാത്രം ഉയരം ഉണ്ടായിരുന്ന കൊച്ചച്ചനെ ആദ്യംമുതൽ തന്നെ എല്ലാവരും കുഞ്ഞച്ചൻ എന്ന് വിളിച്ചുപോന്നു.
പ്രഥമ ബലിയർപ്പണത്തിനുശേഷം കുഞ്ഞച്ചൻ ഒരു വർഷത്തോളം സ്വന്തം ഇടവകയിൽ തന്നെ താമസിച്ച് മറ്റു മുതിർന്ന വൈദികരിൽ നിന്ന് പരിശീലനം നേടി. സമീപ ഇടവകയായ കടനാട് പള്ളിയിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു ആദ്യത്തെ നിയമനം. കടനാടുപള്ളിയുടെ കീഴിലായിരുന്ന മാനത്തൂർ പള്ളിയുടെ ചുമതലയാണ് കുഞ്ഞച്ചനെ ഏൽപിച്ചിരുന്നത്. സ്ഥലവാസിയായ ഒരാളുടെ ഇഞ്ചിക്കൃഷി പുഴുവിന്റെ ശല്യംമൂലം നശിച്ചുകൊണ്ടിരുന്ന അവസരത്തിൽ കൊച്ചച്ചന്റെ പ്രാർത്ഥനയും ഹന്നാൻവെള്ളം തളിക്കലും വഴി കീടബാധയിൽ നിന്നും മോചിക്കപ്പെട്ടു. ആ കൃഷിക്കാരൻ തന്നെ ഇതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കടനാട്ടിൽ വച്ച് രോഗബാധിതനായി തീർന്നതിനാൽ, വിശ്രമാർത്ഥം അച്ചൻ രാമപുരത്തിന് തിരിച്ചുപോരേണ്ടിവന്നു. അല്പം കൂടി കാത്തിരിക്കൂ രാമപുരം മാറിമറിയും .ദൈവം അനുഗ്രഹിക്കാൻ പോവുകയാണ് രാമപുരത്തെ ഈ മഹാമാരി ഒന്ന് തീരുന്നതുവരെയും ക്ഷമയോടെ പ്രാർത്ഥിച്ചു കാത്തിരിക്കുക

കഷ്ടപ്പാടുകൾ മാറി ഫലം പുറപ്പെടുവിക്കാൻ പോകുന്ന സമയം ആണ് വരാൻ പോകുന്നത് വലിയപള്ളിയുടെ വില എന്താണെന്ന് അന്നേരം അറിയാൻ സാധിക്കും ദൈവത്തിൻറെ പദ്ധതി നമുക്ക് പോലും അറിയാൻ സാധിക്കില്ല

ദൈവത്തെ മനസ്സിൽ ധ്യാനിച്ചു കുഞ്ഞച്ചൻ റെ നാമത്തിൽ 13 ദിവസം ബൈബിൾ വായിച്ചാൽ കർത്താവ് ഇടപെടും നിങ്ങളുടെ ജീവിതത്തിൽ .ഒപ്പം ഒരു സ്വർഗസ്ഥനായ പിതാവും ഒരു നന്മ നിറഞ്ഞ മറിയമേ 13 ദിവസം 13 പ്രാവശ്യം ചൊല്ലുക നിങ്ങളുടെ ആവശ്യം ദൈവം നിറവേറ്റി തരും Shibu Kizhakkekuttu Chief Editor ( ഷിബു കിഴക്കേകുറ്റ്) [email protected] Many miracles

blessed-fr-augustine-thevarparambil The Feast of Blessed Kunjachan is celebrated on 16 October every year.

Blessed Fr Augustine Thevarparambil led a very simple life for the poor and wished to be with them even after death. He spent everything he had for the poor

After celebrating his first mass at St. Augustine Church in Ramapuram, his home parish, Augustine resided in his home village for eight years while undergoing practical training. He was known as Kunjachan (‘little priest’ in Malayalam) for his short stature. In 1923, Augustine was appointed as assistant vicar to Fr. Thomas Kuzhumpil at St. Sebastian Church in Kadanad.