തീവ്രവാദി ആക്രമണം, പന്ത്രണ്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി

0
629

ലാഗോസ്: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സുവിശേഷപ്രവര്‍ത്തകന്‍ ഉള്‍പ്പടെ പന്ത്രണ്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ
ചിബോക്കില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെയുള്ള ടാകുലാഷി ഗ്രാമത്തിലാണ്ക്രൈസ്തവരെ ബോക്കോഹറാം കൂട്ടക്കുരുതിയ്ക്ക് ഇരയാക്കിയത്. ക്രൈസ്തവരുടെ എഴുപതോളം വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് ചര്‍ച്ച് സുവിശേഷപ്രഘോഷകനാണ് കൊല്ലപ്പെട്ട പാസ്റ്റര്‍.
അബുബക്കര്‍ ഷെഹാവുവിന്റെ നേതൃത്വത്തിലുള്ള ബൊക്കോഹറാം തീവ്രവാദികളാണ് അക്രമണം നടത്തിയതെന്ന് ഇവിടെ താമസിക്കുന്നവര്‍ പറയുന്നു.

തോക്ക് ഘടിപ്പിച്ച ആറ് ട്രക്കുകളിലും, മൂന്നു വാഹനങ്ങളിലും എത്തിയ തീവ്രവാദികള്‍ ഗ്രാമവാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇഷാകു മൂസ പറഞ്ഞു. ആഹാരസാധനങ്ങള്‍ കൊള്ളയടിച്ച തീവ്രവാദികള്‍ മൂന്നു സ്ത്രീകളേയും, നാലു പെണ്‍കുട്ടികളേയും കടത്തിക്കൊണ്ടുപോയതായും മൂസ പറഞ്ഞു.