ക്രിസ്തുവിനെ അറിഞ്ഞ അക്രൈസ്തവൻ ആയ ക്രിസ്ത്യാനി,വായിക്കാൻ പോലും അറിയാത്ത അഞ്ചാം ക്ലാസ്സുകാരൻ ചെത്തുതൊഴിലാളി,ദൈവവചനം വെള്ളം പോലെ. ഏതുസമയത്തും വാക്യം സഹിതം ഉരുവിടുന്നു.ദൈവത്തിൻറെ വലിയൊരു അത്ഭുതം
വർഷങ്ങളോളം പഠിച്ചാലും ദൈവവചനങ്ങൾ കാണാതെ പറയാൻ സാധിക്കാത്ത ഈ കാലഘട്ടത്തിൽ . എഴുതാനും വായിക്കാനും അറിയില്ലാത്ത ,ബ്രദർ രവി തോമസിനു കിട്ടിയ വരം ദൈവം അനുഗ്രഹിച്ചു കൊടുത്തത് തന്നെയാണ്. ഏത് ഉറക്കത്തിൽ വിളിച്ചാലും വെള്ളം പോലെ കാണാതെ ബൈബിൾ വാക്യം ഉരുവിട്ട് കൊടുക്കാൻ അദ്ദേഹത്തിന് കഴിയും , അതുകൊണ്ടാണ് അദ്ദേഹം എപ്പോ വിളിച്ചാലും ബൈബിൾ വാക്യം പറഞ്ഞു കൊടുത്തു അവരുടെ വിഷമങ്ങൾ മാറ്റുന്നത് .മുഖ്യധാരാ സുവിശേഷ പ്രവർത്തകരോടൊപ്പം അദ്ദേഹത്തിന് പല വേദികളിലും ദൈവവചനം പ്രഘോഷിക്കാൻ ദൈവം അവസരം കൊടുത്തു
ഈശോയെ കൂടുതൽ അറിയാം സൗഖ്യം നേടാം ദൈവത്തെ തൊട്ടറിഞ്ഞ വ്യക്തിയിലൂടെ – ഷിബു കിഴക്കേകുറ്റ്

രവി തോമസിനെ വിളിക്കാനുള്ള നമ്പർ +91 94469 32380 Capuchin Assisi Retreat Centre Bharananganam or Assisi Renewal Center Bharananganam അസീസി ധ്യാനകേന്ദ്രത്തിൽ ആണ് സുവിശേഷവേല ചെയ്യുന്നത് .
ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തിൽ
ദൈവത്തിൽ നിന്നും പലതരത്തിലുള്ള വരദാനങ്ങൾ. വിവിധ തരത്തിലുള്ള അല്മായ ദൈവ ശുശ്രൂഷകൾക്ക് കിട്ടിയിട്ടുണ്ട്. ബ്രദർ രവി തോമസ് രാമപുരത്ത് ലൂടെ വചനത്തിലൂടെ അനേകർക്ക് പരിശുദ്ധാത്മാവിലൂടെ സൗഖ്യം കിട്ടുന്നു
My grace is sufficient for you, for power is made perfect in weakness.’’2 Corinthians 12:9
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും (2 കോറി. 12:9)
ക്രിസ്തുവിനെ അറിഞ്ഞ അക്രൈസ്തവൻ ആയ ക്രിസ്ത്യാനി .അഞ്ചാം ക്ലാസ്സുകാരൻ ചെത്തുതൊഴിലാളി വായിക്കാൻ പോലും അറിയാതെ ദൈവവചനം വെള്ളം പോലെ ഏതുസമയത്തും വാക്യം സഹിതം ഉരുവിടുന്നു. ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും രാത്രിയോ പകലോ നോക്കാതെ ബ്രദർ രവി തോമസിനെ . പ്രാർത്ഥനയ്ക്കായി വിളിക്കുന്നു. ആവശ്യക്കാരുടെ ആവശ്യമനുസരിച്ച് ദൈവവചനം പരിശുദ്ധാത്മാവ് അപ്പോൾ തന്നെ വെളിപ്പെടുത്തി കൊടുക്കുന്നു. ഒപ്പം വചനപ്രഘോഷണ ത്തിനായി ഇന്ത്യ മൊത്തം ദൈവം തെരഞ്ഞെടുത്ത അയക്കുന്നു
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാട്ടിൽ നിന്നാണ് രവി തോമസും ദൈവവചനം പകർന്നു കൊടുക്കുന്നത്. 1973 ഒക്‌ടോബർ 16-ന് കുഞ്ഞച്ചൻ 82-ാമത്തെ വയസിൽ നിത്യസമ്മാനത്തിനായി യാത്രയായി. ജീവിച്ചിരിക്കുമ്പോൾത്തന്നെ ഒരു വിശുദ്ധനായിട്ടാണ് സ്ഥലവാസികൾ അദ്ദേഹത്തെ കരുതിയിരുന്നത്. അദ്ദേഹത്തിന്‍റെ മൃതസംസ്കാരച്ചടങ്ങില്‍ അനുശോചനപ്രസംഗം നടത്തിയ ഫാ. വലേരിയന്‍ ഇങ്ങനെ പ്രസംഗം ഉപസംഹരിച്ചു: “നമ്മള്‍ ഒരു വിശുദ്ധന്‍റെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുകയാണ്. നമുക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു മദ്ധ്യസ്ഥനെക്കൂടി കിട്ടിയിരിക്കുന്നു.” അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: “ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവന്‍, അദ്ദേഹത്തിന്‍റെ നാമം അനുഗ്രഹിക്കപ്പെട്ടതാണ്.”

ദൈവദാസൻ ആയ സമൂഹത്തില്‍ ഏറ്റം അവഗണിക്കപ്പെട്ടവരും അശരണരും വിലയില്ലാത്തവരുമായ ഹരിജനങ്ങള്‍ക്കായി അദ്ദേഹം ജീവിതം മാറ്റിവച്ചു.പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും ചേർത്ത് നിർത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച പുണ്യ പുരോഹിതൻ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ . ദൈവത്തിന് തന്നെക്കുറിച്ചുള്ള പദ്ധതിയെപ്പറ്റി വ്യക്തമായ അവബോധം ഉണ്ടായിരുന്നു ആ ഇടയന്. ഏറ്റം എളിയവരോടും തികഞ്ഞ ആദരവോടെയല്ലാതെ അദ്ദേഹം പെരുമാറിയിട്ടില്ല. അയ്യായിരത്തോളം ഹരിജനങ്ങളെ അദ്ദേഹം മാനസാന്തരത്തിലേയ്ക്കു നയിച്ചു. സ്വന്തം കൈകൊണ്ടു തന്നെ 2500-ല്‍ പരം ആളുകള്‍ക്കു ജ്ഞാനസ്നാനം നല്കി. ബ്രദർ രവി തോമസും മൂലം പലരും മാമോദീസാ സ്വീകരിച്ചിട്ടുണ്ട്

അദ്ദേഹത്തിലൂടെ ധാരാളം ആളുകൾ ക്രിസ്തീയ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നു. അതിലേറെ രോഗസൗഖ്യം കിട്ടുന്നു. അതുപോലെതന്നെ ജോലി പ്രശ്നങ്ങൾ മാറുന്നു വിദേശരാജ്യങ്ങളിലേക്ക് പോകുവാൻ പലർക്കും കഴിയുന്നു. വിളിക്കുന്നവരുടെ ആവശ്യമെന്താണ് അതൊക്കെ കർത്താവിൻറെ നാമത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
ഏറ്റവും സവിശേഷമായ കാര്യം അദ്ദേഹത്തിൻറെ കുടുംബം മുഴുവൻ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നു എന്നുള്ളതാണ് . ഭാര്യയും മക്കളും ഒക്കെ ഉപേക്ഷിച്ചു ജീവിച്ച് ഒരു കാലഘട്ടം ഉണ്ടായിരുന്നു രവിയുടെ ജീവിതത്തിൽ , 27 വർഷമായി ഇന്ന് കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടുകൂടി അദ്ദേഹം കഴിയുന്നു . അദ്ദേഹത്തിൻറെ കൂട്ടുകാരെയും നാട്ടുകാരെയും ഒക്കെ ക്രിസ്തുവിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് ദൈവസന്നിധിയിൽ വളരെ വിലപ്പെട്ട കാര്യം തന്നെയാണ്. കള്ളിന്റെ ലഹരിയിൽ നിന്നും പരിശുദ്ധാത്മാവിന്റെ ലഹരിയിലേക്ക് ദൈവം കൈ പിടിച്ചു ഉയർത്തി.ലഹരിയുടെ അടിമത്വത്തിൽ നിന്നും പലരെയും അദ്ദേഹം രക്ഷപ്പെടുത്തുന്നു .കൂടുതൽ അദ്ദേഹത്തെ പറ്റി അറിയണം എങ്കിൽ താഴെ കാണുന്ന വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ദൈവം പലരെയും പല രീതിയിലാണ് തെരഞ്ഞെടുക്കുന്നത് അത് മനുഷ്യബുദ്ധിയിൽ ചിന്തിച്ചാൽ നമുക്ക് വിശ്വസിക്കാൻ പറ്റില്ല എത്ര ജന്മം ജനിച്ചാലും മനസ്സിലാകില്ല. പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ലഭിച്ചാൽ .ദൈവിക പദ്ധതികൾ മനസ്സിലാക്കുവാൻ സാധിക്കും.
ദൈവസന്നിധിയിൽ എളിമയോടെ നിൽക്കുന്നവരെ ദൈവം ഉയർത്തും അഹങ്കാരത്തോടെ വെറുപ്പോടെയും നിന്നാൽ ദൈവം നമ്മുടെ അരികിൽ പോലും വരില്ല . കുട്ടികളുടെ മനസ്സുമായി നമ്മൾ ദൈവത്തിനു മുൻപിൽ നിന്നാൽ ദൈവം നമ്മുടെ പ്രാർത്ഥനകൾ തീർച്ചയായും കേൾക്കും .നമുക്ക് ഉത്തരം നൽകും അങ്ങനെ നമുക്ക് ദൈവത്തെ അറിയാം.പള്ളിക്കൂടത്തിൽ പോലും പോകാത്തവരെയും വളരെ താഴെത്തട്ടിൽ നിന്നുള്ള ആളുകളെയും ആണ് ദൈവം ദൈവ വേലയ്ക്കായി ഈ കാലഘട്ടത്തിൽ തെരഞ്ഞെടുക്കുന്നത് . മനസ്സ് ശരീരം ആത്മാവ് ദൈവത്തിനു വേണ്ടി തുറന്നു കൊടുക്കുമ്പോൾ . നമ്മുടെ ഉള്ളിൽ ദൈവം വരും .ജീവിതത്തിൽ എന്ത് സംഭവിച്ചാലും ദൈവം അറിഞ്ഞു കൊണ്ടാണ് വരുന്നത് എന്ന് നാം ബോധ്യപ്പെടണം
ജീവിതത്തിൽ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ
ദൈവത്തിങ്കലേക്ക് തിരിയുന്ന വരെ തീർച്ചയായും രക്ഷപ്പെടുത്തും ഉറപ്പാണ് . ഈശോലേക്ക് മടങ്ങി വരുവാനുള്ള സിഗ്നൽ ആണ് . നമ്മുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ
പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നവരെ ഒരിക്കലും ദൈവം കൈവിടില്ല.ഇങ്ങനെയൊക്കെ ജീവിതത്തിൽ ഉണ്ടാവുമ്പോൾ ദൈവത്തിങ്കലേക്ക് തിരയുക. ബൈബിൾ വായിക്കുക ദൈവം ഉത്തരം നൽകും

ബ്രദർ രവി തോമസ് രാമപുരത്തെ .ദൈവം പ്രത്യേകം തെരഞ്ഞെടുത്ത പ്രവാചകൻ എന്നു പറയേണ്ടിയിരിക്കുന്നു. ദൈവം വാരിക്കോരി കൃപകൾ കൊടുത്ത വ്യക്തി. ജാതിഭേദമന്യേ അദ്ദേഹത്തിലൂടെ ദൈവം ധാരാളം അത്ഭുതങ്ങൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നടത്തുന്നു. ദൈവം തന്ന കൃപാവരങ്ങൾ. 24 മണിക്കൂറും. കൊടുക്കാൻ യാതൊരു മടിയുമില്ലാത്ത സാധാരണക്കാരനായ ദൈവത്തിൻറെ മകൻ. പരിശുദ്ധ കുർബാനയിലും. ആരാധനയിലും. വചനം പ്രഘോഷിക്കുന്ന സമയത്തും ഫോൺ എടുക്കില്ല അല്ലാത്തപ്പോഴെല്ലാം ഫോൺ വിളിച്ചാൽ കിട്ടും. അതാണ് മറ്റ് ബ്രദർ മാരെ അപേക്ഷിച്ച് അദ്ദേഹത്തിനുള്ള മറ്റു പ്രത്യേകത.
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. മർക്കോസ് 1- 15
ഈശോയുടെ ഏറ്റവും വലിയ അത്ഭുതമാണ് രവി ബ്രദർ ലൂടെ നടന്നത്. സൃഷ്ടാവായ ദൈവത്തിന് ഒരു സെക്കൻഡ് മതി. ഇല്ലായ്മ ചെയ്യാനും ഉയർത്തുവാനും. ദൈവത്തിനു മുൻപിൽ ഉള്ള യോഗ്യത എന്നു പറയുന്നത്. സൃഷ്ടാവായ ദൈവത്തിൽ കണ്ണടച്ചു വിശ്വസിക്കുന്നവരെ. ദൈവമഹത്വത്തിനായി ഉയർത്തിടും. നമ്മുടെയൊക്കെ ഓരോരുത്തരുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുമ്പോൾ ഇതിലൂടെ ഒക്കെ ദൈവം പ്രവർത്തിക്കും. ഇനിയും ഒരുപാട് പേർക്ക്. ദൈവവചനം രവി തോമസ് രാമപുരത്തു ലൂടെ. ദൈവം വാരിക്കോരി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ക്രിസ്തീയ ചാനലായ ശാലോം ടിവിയുടെ ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ (Benny Punnathara )ബെന്നി പുന്നത്തറയ്ക്കു ഷെവലിയര്‍ പദവി ലഭിച്ചു.ദൈവസന്നിധിയിൽ അനേകർക്ക് സുവിശേഷം പറയുവാൻ ദൈവം അനുവദിച്ച ഒരു ചാനലാണ് ശാലോം ടിവി .ബെന്നി സാർ ലൂടെ അനേകർ ദൈവത്തെ കണ്ടെത്തി .അദ്ദേഹത്തിലൂടെ ഒരുപാട് പേർക്ക് ഇന്ന് വീട്ടിൽ ഇരുന്നു സുവിശേഷം കേൾക്കുവാൻ സാധിച്ചു ദൈവം മുന്നേ കൂട്ടി കണ്ടു

ദൈവം നൽകിയ വ്യത്യസ്തമായ. താലന്തുകൾ. നമ്മളിൽ ഓരോരുത്തർക്കും ഉണ്ട്. അതു ദൈവം നന്മയ്ക്കായി ഉപയോഗിക്കേണ്ട കാലമായി. ദൈവത്തിനു വേണ്ടി എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് ഓരോരുത്തർക്കും ചോദിക്കേണ്ട ഏറ്റവും ആവശ്യമായ സമയമാണിത്. അതായത് ദൈവത്തിന് രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ. ദൈവം നൽകിയ വ്യത്യസ്തമായ. താലന്തുകൾ. നമ്മളിൽ ഓരോരുത്തർക്കും ഉണ്ട്. അതു ദൈവം നന്മയ്ക്കായി ഉപയോഗിക്കേണ്ട കാലമായി. ദൈവത്തിനു വേണ്ടി എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് ഓരോരുത്തർക്കും ചോദിക്കേണ്ട ഏറ്റവും ആവശ്യമായ സമയമാണിത്. അതായത് ദൈവത്തിന് രണ്ടാം വരവ് അടുത്തുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ.
ഈ വചനങ്ങൾ (ആർട്ടിക്കിൾ) നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുക .എല്ലാവർക്കും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കഴിയുന്നിടത്തോളം ദൈവത്തെ മനസ്സിൽ ധ്യാനിക്കുക.നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലും വലിയ അത്ഭുതങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
കാനായിലെ കല്യാണ വിരുന്നിൽ പരിശുദ്ധ അമ്മ അവരുടെ കുടുംബത്തിൽ തക്കസമയത്ത് ഇടപെട്ടത് പോലെ രവിയുടെ കുടുംബത്തിലും ഈശോയുടെ അത്ഭുതം കടന്നുവന്നു .അങ്ങിനെ ഒരു അത്ഭുതം നമ്മുടെ ജീവിതത്തിലും ദൈവം നടത്താൻ പോവുകയാണ് താഴെ കാണുന്ന ബൈബിൾ വാക്യങ്ങൾ ഉരുവിട്ടാൽ നമ്മുടെ പ്രശ്നങ്ങളിലും നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങളിലും ഈശോ ഇടപെടും.ദൈവത്തിൽ വിശ്വസിച്ചാൽ മാത്രം മതി

https://youtu.be/NnYmq0TMYY8 Testimony – Bro. Ravi – Night Vigil
ദൈവവചനം ആദരിക്കുന്നവന്‍ ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സുഭാഷിതങ്ങള്‍ 16 : 20
വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
യോഹന്നാന്‍ 10 : 35
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹന്നാന്‍ 8 : 51
എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.
ജറെമിയാ 23 : 29
അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്‍െറ പാദങ്ങള്‍ പിന്‍വലിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 101
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
മര്‍ക്കോസ് 13 : 31
നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.
ലൂക്കാ 8 : 15
എന്നെ സ്‌നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയ ച്ചപിതാവിന്‍േറതാണ്.
യോഹന്നാന്‍ 14 : 24
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4
അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
ദൈവവചനം ആദരിക്കുന്നവന്‍ഉത്‌കര്‍ഷം നേടും; കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
സുഭാഷിതങ്ങള്‍ 16 : 20
വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
യോഹന്നാന്‍ 10 : 35
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
യോഹന്നാന്‍ 8 : 51
എന്‍െറ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.
ജറെമിയാ 23 : 29
അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്‌എന്‍െറ പാദങ്ങള്‍ പിന്‍വലിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 101
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
മര്‍ക്കോസ് 13 : 31
നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്‌കൃഷ്‌ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്‌ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.
ലൂക്കാ 8 : 15
എന്നെ സ്‌നേഹിക്കാത്തവനോ എന്‍െറ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയ ച്ചപിതാവിന്‍േറതാണ്.
യോഹന്നാന്‍ 14 : 24
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4
അങ്ങയുടെ വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 105
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12
അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
മര്‍ക്കോസ് 16 : 20
അടയാളങ്ങളും അദ്‌ഭുതങ്ങളുംവീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ!
പ്രഭാഷകന്‍ 36 : 6
അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്.
മത്തായി 25 : 40

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ് എന്‍െറ പ്രത്യാശ.
ജറെമിയാ 17 : 14
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്.
നിന്‍െറ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്‍െറ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്‍െറ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്‍െറ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും.
കര്‍ത്താവു നിന്‍െറ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 121 : 1-8
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 130

ബ്രദർ രവി തോമസിനെ വിളിക്കാനുള്ള നമ്പർ +91 94469 32380 Br. Ravi Thomas Ramapuram
തയ്യാറാക്കിയത് Shibu Kizhakkekuttu Chief Editor ( ഷിബു കിഴക്കേകുറ്റ്) [email protected]
KALBHARANIKAL EPI:23 രവി ബ്രദർനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Br. Ravi Thomas Ramapuram
https://thiruvachanam.in/Welcome.do ദൈവവചനം പഠിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ മതി