ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരിലൊരാൾ ഈ കത്തോലിക്കാ വൈദികൻ

0
693

ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി കത്തോലിക്കാ വൈദികൻ തെരഞ്ഞെടുക്കപ്പെട്ടു. ജെസ്യൂട്ട് വൈദികനും തമിഴ്നാട്ടിലെ പാലയംകോട്ടൈ പട്ടണത്തിലെ സെന്റ് സേവ്യേഴ്സ് കോളേജിന്റെ ഡയറക്ടറുമായ ആയ ഫാ. സവാരിമുത്തു ഇഗ്‌നാസിമുത്തു ആണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർമാരാണ് വൈദികനെ മികച്ച ശാസ്ത്രജ്ഞരിലൊരാളായി തെരഞ്ഞെടുത്തത്. 71 -കാരനായ ഫാ. സവാരിമുത്തു 800 -ലധികം ഗവേഷണ പ്രബന്ധങ്ങളും 80 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും നേടിയ അദ്ദേഹം നൂറിലധികം വിദ്യാർത്ഥികളെ ഡോക്ടറൽ ബിരുദം നേടാൻ സഹായിച്ചിട്ടുമുണ്ട്. ഒരു പ്രാണിയുടെ ഇനം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്: ജാക്ട്രിപ്‌സ് ഇഗ്‌നാസിമുത്തു. തന്റെ നേട്ടങ്ങളും ദൈവത്തിന്റെ സമ്മാനമാണ് എന്നാണ് അദ്ദേഹം പറയുന്നത്.