ഇന്നു ഞാൻ നാളെ നീ, സെമിത്തേരി മനോഹരമാകട്ടെ, അവൻ വരാറായ്…

0
1899

വളരെ ഒരുക്കത്തോടെയും ഭംഗിയോടും കൂടി ഇടേണ്ട സ്ഥലമാണ് സെമിത്തേരി _ ഷിബു കിഴക്കേകുറ്റ് 

കത്തോലിക്കാ വിശ്വാസത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ് നമ്മുടെ പ്രിയപ്പെട്ടവർ അന്ത്യനിദ്ര കൊള്ളുന്ന സെമിത്തേരി. അതിനാൽ തന്നെ സെമിത്തേരി വൃത്തിയായും മനോഹരമായും സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്.

യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ കല്ലറകളിലുള്ളവർ അവന്റെ ശബ്ദം കേൾക്കുമെന്നും അവർ ഉയിർത്തെഴുന്നേൽക്കുമെന്നും വിശുദ്ധ ഗ്രന്ഥത്തിൽ വളരെ വ്യക്തമായി പറയുന്നു. അതിനാൽ തന്നെ പാവനവും പവിത്രവുമായി സെമിത്തേരി സൂക്ഷിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്.

സെമിത്തേരിയിൽ പൂക്കൾ വെച്ചുപിടിപ്പിക്കുന്നതിനൊപ്പം സെമിത്തേരി സന്ദർശനം നടത്തി മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കായി പ്രാർഥിക്കുകയും വേണം. അങ്ങനെ മാത്രമേ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം നമുക്ക് പ്രകടിപ്പിക്കാനാകൂ.

ക്രിസ്തുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ പ്രിയപ്പട്ടവർ ഉറങ്ങുന്ന സ്ഥലവും നമ്മൾ ഉറങ്ങേണ്ട സ്ഥലവും നമുക്ക് മനോഹരമാക്കാം. വൈദികരും കന്യാസ്ത്രീകളും പ്രേഷിത പ്രവർത്തകരുടെയും നേതൃത്വത്തിൽ മരിച്ചവരെ ഓർത്ത് പ്രാർഥിക്കാം. ദൈവം മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർക്ക് നിത്യഭാഗ്യം പ്രദാനം ചെയ്യട്ടെ.

ഈശോ എനിക്ക് തന്ന ഒരു മെസ്സേജ് ആണ് ഇത്

ഷിബു കിഴക്കേകുറ്റ്    Shibu Kizhakkekuttu

Shibu Kizhakkekuttu

ഈശോ വരുമ്പോൾ. മരിച്ചവരെ ഉയിർപ്പിക്കുവാൻ ആയിട്ട്. ഏറ്റവും കൂടുതൽ നേരം ചെലവഴിക്കേണ്ട സ്ഥലവും. അതുപോലെതന്നെ. നമ്മളിൽ നിന്നും മരിച്ചുപോയവർ കിടന്നുറങ്ങുന്ന സ്ഥലവും. അതുപോലെ നമ്മൾ മരിച്ചാൽ അവിടെ കിടക്കേണ്ടിവരും. ഇനിയുള്ള കാലം നമ്മൾ അവിടെ ഭംഗിയായി പൂക്കൾ പൂക്കൾ വെച്ചു പിടിപ്പിച്ചും. കുട്ടികളും മുതിർന്നവരും അച്ഛന്മാരും പ്രേഷിത പ്രവർത്തകരും കന്യാസ്ത്രീ മാരും. അവിടെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകത കൂടിവരികയാണ്. ഈശോയുടെ രണ്ടാം വരവിന്. മരിച്ചവരെ വിയർപ്പ് ക്കാനുള്ള സ്ഥലമാണ്. അവിടെ ഭംഗിയായി ഇടേണ്ട. ചുമതല ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തർക്കും ആണ്. ഇന്നുമുതൽ ചെയ്യുക.

നമ്മളിൽ നിന്ന് വേർപെട്ടു പോയ എല്ലാ തലമുറകൾ ഉള്ള ആളുകൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന നമ്മൾ പ്രാർത്ഥിക്കേണ്ട സമയമാണിത്. ഒരു സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന എങ്കിലും അവർക്കുവേണ്ടി സന്ധ്യാപ്രാർത്ഥന ചെല്ലുമ്പോൾ തമ്പുരാൻ മുമ്പിൽ സമർപ്പിക്കേണ്ടതാണ് ആദം മുതലുള്ള തലമുറയെ നമ്മൾ ഓർക്കേണ്ടതുണ്ട്

കർത്താവ് വരുന്നത് തിരഞ്ഞെടുക്കാനും മരിച്ചവരെ ഉയിർപ്പിക്കുന്നു മാണ്. ആ ബോധ്യം നമുക്കെല്ലാവർക്കും ഉണ്ടാവണം. നമ്മുടെ ആത്മാവിൻറെ രക്ഷയ്ക്കായി നമ്മുടെ ഹൃദയവും മനസ്സും പാവം ഇല്ലാത്ത രീതിയില് കാത്തു പരിപാലിക്കണം .മരിച്ചു പോയവരെല്ലാം നമ്മുടെ ഈ ഭൂമിയിൽ ജീവിച്ചു ച്ചിരുന്ന വരായിരുന്നു അവർക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കേണ്ടത് ഉണ്ട് അവർ കിടക്കേണ്ട സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട് നമ്മുടെ വീട് പോലെ തന്നെ

ജീവിച്ചിരിക്കുന്ന നമ്മുടെ പ്രാർത്ഥന ഒരുപക്ഷേ ശുദ്ധീകരണ സ്ഥലത്തുള്ള  ആരെയെങ്കിലും രക്ഷിക്കുവാൻ
 സാധിക്കും  .ഒരുപക്ഷേ നമ്മുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും  ആയിരിക്കും അല്ലെങ്കിൽ  നമ്മൾ അറിയുന്ന ആരെങ്കിലും ആയിരിക്കും  അതുമല്ലെങ്കിൽ നമ്മൾപോലും അറിയാത്ത നമ്മുടെ പ്രാർത്ഥനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആരെങ്കിലും ആയിരിക്കും  .നമ്മുടെ പ്രാർത്ഥനകളും ദൈവം കേൾക്കും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് . അച്ഛൻമാരുടെ പ്രാർത്ഥന മാത്രമല്ല നമുക്കും പ്രാർത്ഥിക്കാം നമ്മുടെ ചുറ്റും ഉള്ളവർക്ക് വേണ്ടി