തന്റെ പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നവരെ സൂക്ഷിക്കണം: ഫാ. ഡാനിയൽ പൂവണ്ണത്തിൽ

0
707

തന്റെ പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് ഫാ.ഡാനിയൽ പൂവണ്ണത്തിൽ. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് അദ്ദേഹം വഞ്ചിതരാകരുതെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയത്.

ഈരാട്ടുപേട്ടയിലും കാഞ്ഞിപ്പള്ളിയിലെയും മരണവീടുകളിൽ ആരോ വിളിച്ച് തന്റെ പേരിൽ അനുശോചനമറിയിച്ചതായും പിറ്റേദിവസം അവരെ വിളിച്ച് പണം ആവശ്യപ്പെട്ടതായും അറിഞ്ഞു.

അങ്ങനെയാരെയും വിളിച്ച് പണം ആവശ്യപ്പെടാറില്ല, ആവശ്യപ്പെട്ടിട്ടില്ല. ധ്യാനകേന്ദ്രത്തിനായോ പാവങ്ങളെ സഹായിക്കാനോ ചാരിറ്റി ചെയ്യാനോ ആരോടും പണം ചോദിക്കാറില്ല. ആരെയും അതിനായി അയച്ചിട്ടുമില്ല. തന്റെ പേരിലോ മറ്റ് വൈദികരുടെ പേരിലോ ആരെങ്കിലും ഇത്തരം സമ്പർക്കങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ ദയവായി ശ്രദ്ധിക്കണം.

നിരവധി തട്ടിപ്പുകൾ നടക്കുന്ന സമയമാണ്. വ്യക്തിപരമായി വളരെയധികം ഹൃദയബന്ധം ഉള്ളവരോടുപോലും പണം ചോദിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഇത്തരം സന്ദർഭങ്ങളിൽ അനുശോചനമറിയിക്കുകയും പിറ്റേദിവസം വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നത് തട്ടിപ്പാണ് എന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. അങ്ങനെയാരും പണം പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയയ്ക്കരുത്. ആരും തന്നെ വഞ്ചിതരാകരുത്. വീഡിയോയിൽ ഫാ.ഡാനിയൽ പൂവണ്ണത്തിൽ പറയുന്നു.