വെള്ളം കുടിക്കാൻ സ്‌ട്രോ വേണം, കോടതിയെ സമീപിച്ച് ഫാ.സ്റ്റാൻ സ്വാമി

0
985

മുംബൈ: ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കവെ പൂനെയിലെ ഭീമ കൊറോഗാവിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്ത വൈദികൻ സ്റ്റാൻ സ്വാമി, വെള്ളം കുടിക്കാൻ സ്ട്രോയും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു.

ഒക്ടോബർ എട്ടിനാണ് 83കാരനായ ജെസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ റാഞ്ചിയിലെ വീട്ടിൽ നിന്ന് എൻ ഐ എ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത സ്വാമിയെ തലോജ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

പാർക്കിൻസൺ രോഗത്താൽ ക്ലേശിക്കുന്ന തനിക്ക് വെള്ളം കുടിക്കാൻ സ്ട്രോയും ഗ്ലാസും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം സ്റ്റാൻ സ്വാമി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഹർജി മാറ്റിവെച്ചു. ഇതോടെയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. സംഭവത്തിൽ കോടതി ജയിൽ അധികൃതരോട് റിപ്പോർട്ട് തേടി.