എട്ട് പേർ ക്രൈസ്തവരായി, ഇരുപത്തെട്ടുകാരൻ രക്തസാക്ഷിയും

0
99

ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കാൻ പ്രഘോഷിച്ചതിന്റെ പേരിൽ ഇരുപത്തെട്ടുകാരൻ രക്തസാക്ഷിയായി. കിഴക്കൻ ഉഗാണ്ടൻ സ്വദേശിയായ റോബർട്ട് ബ്വെൻജെ (28) യായാണ് മുസ്ലീം തീവ്രവാദികൾ കൊലപ്പെടുത്തിയത്. ജൂലൈ പത്തിനായിരുന്നു സംഭവം.

ന്യാമിറിംഗ ഗ്രാമത്തിലെ എലിം പെന്തക്കോസ്ത് ചർച്ചിലെ അസിസ്റ്റന്റ് പാസ്റ്റർ അംബ്രോസ് മുഗീഷയ്ക്കൊപ്പം ജൂലൈയിൽ ക്യാങ്ക്വാൻസി ജില്ലയിലെ സിരിമൂല ഗ്രാമത്തിൽ നടന്ന ക്രിസ്തുമതത്തെയും ഇസ്ലാമിനെയും കുറിച്ചുള്ള ഒരു തുറന്ന സംവാദത്തിൽ റോബർട്ടും പങ്കെടുത്തിരുന്നു.

സംവാദത്തിനിടെ നിരവധി മുസ്ലീം തീവ്രവാദികൾ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. സംവാദം അവസാനിച്ചതിന് ശേഷം, രണ്ട് സ്ത്രീകളടക്കം എട്ട് മുസ്ലീങ്ങൾ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് വിശ്വാസം പ്രഘോഷിച്ചതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്.

പക്ഷേ തങ്ങൾക്ക് പോലീസിന്റെ കർശന സുരക്ഷയുള്ളതിനാൽ അവർക്ക് തങ്ങളെ ആക്രമിക്കാൻ കഴിഞ്ഞില്ല, പാസ്റ്റർ പറഞ്ഞു.സിരിമൂല ഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീം തീവ്രവാദികൾ തങ്ങളെ ഒരു ചതുപ്പുനിലം മുറിച്ചുകടക്കുന്നതിനിടെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
മുഗീഷ മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

ആക്രമിച്ച അഷിറഫു കസാംബ, കബാഗംബെ കാദിരി എന്നിവരെ പാസ്റ്റർ തിരിച്ചറിഞ്ഞു, തങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിളുകളും മറ്റ് പുസ്തകങ്ങളും മറ്റും ബലം പ്രയോഗിച്ച് അവർ കൈക്കലാക്കാൻ ശ്രമിച്ചെന്നും പാസ്റ്റർ പറഞ്ഞു. ബൈബിളുകൾ ഉൾപ്പെടെ ബാക്കിയുള്ള പുസ്തകങ്ങൾ കത്തിക്കുകയും തുടർന്ന് ഞങ്ങളെ വടികൊണ്ട് തല്ലുകയും ചെയ്തു. എന്റെ തലയ്ക്ക് വെട്ടേറ്റെങ്കിലും ഞാൻ വെള്ളത്തിലേക്ക് ചാടി നീന്തി മറുകരയിലേക്ക് കടന്നു. അക്രമികൾ ബ്വെൻജെയെ മർദിക്കുന്നത് തുടർന്നുവെന്നും ഗുരുതരമായി പരുക്കേറ്റ ബെൻജ്വ ആശുപത്രിയിൽ വെച്ച് മരിച്ചതായും മുഗീഷ വ്യക്തമാക്കി.