മനില: ഫിലിപ്പൈൻസിൽ മലയാളി കന്യാസ്ത്രീ മരിച്ചു. ഫിലിപ്പൈൻസിൽ മിഷനറിയായി സേവനം ചെയ്തുകൊണ്ടിരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആൻ കോൺഗ്രിഗേഷൻ അംഗമായ സി.വേറോനിക്ക പോളാണ് മരിച്ചത്.
അർബുദരോഗബാധിതയായ സി.വേറോനിക്കയെ ശ്വാസതടസത്തെ തുടർന്ന് ഓഗസ്റ്റ് പതിനഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ പിറ്റേദിവസം മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ മൃതദേഹം ദഹിപ്പിച്ചു. ഭൗതികാവശിഷ്ടം കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.