പരിശുദ്ധ അമ്മയുടെ ഏറ്റവും വലിയ തിരുസ്വരൂപം ബ്രസീലില്‍

0
513

ബ്രസീലിലെ റിയോ ഡോ സുളില്‍ ലൂര്‍ദ് മാതാവിന്റെ ഭീമാകാരമായ പ്രതിമയും ഉയരം കൂടിയ കുരിശും ആശീര്‍വദിച്ചു. ബ്രസീല്‍, റിയോ ഡി ജനീറോയിലെ ലോകപ്രസിദ്ധമായ ‘ക്രൈസ്റ്റ് ദ റെഡീമര്‍’ പ്രതിമയേക്കാള്‍ ഉയരം കൂടിയ പ്രതിമയാണിത്. ഇതിനോടു ചേര്‍ന്നു ലോഹത്തില്‍ തീര്‍ത്തിരിക്കുന്ന കുരിശും റെഡീമര്‍ പ്രതിമയേക്കാള്‍ ഉയരത്തിലുള്ളതാണ്.

കാല്‍വരിയില്‍ യേശുവിന്റെ കുരിശിനടുത്തു നില്‍ക്കുന്ന മറിയമെന്ന ബൈബിള്‍ ഭാഗത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് ഈ മരിയന്‍ പ്രാര്‍ത്ഥനാലയവും അനുബന്ധനിര്‍മ്മിതികളും. 1949 മുതല്‍ തീര്‍ത്ഥാടകരെത്തുന്ന ഒരു മലമുകളിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. മാതാവിന്റെ പ്രതിമയ്ക്ക് 130 അടിയാണ് ഉയരം. 300 ടണ്‍ ഭാരം വരും. കുരിശിന് 164 അടി ഉയരമുണ്ട്. അതിനു മുകളില്‍ കയറി ചുറ്റും കാണാനുള്ള സൗകര്യവും ഉണ്ട്. ക്രൈസ്റ്റ് ദ റെഡീമര് പ്രതിമയുടെ ഉയരം 98 അടിയാണ്.