താൻ വളർന്നത് പ്രാർഥനയിലൂടെ, കത്തോലിക്കാ വിശ്വാസം പ്രഘോഷിച്ച് നടി നിക്കോൾ കിഡ്മാൻ

0
172

കാലിഫോർണിയ: പ്രാർത്ഥനയിലൂടെയാണ് താൻ വളർന്നതെന്നും കത്തോലിക്കാ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും, ഓസ്‌കാർ അവാർഡ് ജേതാവും, പ്രശസ്ത അമേരിക്കൻ – ഓസ്‌ട്രേലിയൻ നടിയും നിർമ്മാതാവുമായ നിക്കോൾ കിഡ്മാൻ. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

താൻ പതിവായി ദേവാലയത്തിൽ പോകുവാനും കുമ്പസാരിക്കുവാനും ശ്രമിക്കാറുണ്ടെന്നും, ദൈവ വിശ്വാസത്തിന്റെ പേരിൽ പലപ്പോഴും തന്റെ സുഹൃത്തുക്കൾ തന്നെ പരിഹസിക്കാറുണ്ടെന്നും അവർ പറഞ്ഞു.

അമേരിക്കൻ-ഓസ്‌ട്രേലിയൻ സംഗീതജ്ഞനും, ഗായകനുമായ കെയിത്ത് ഉർബനാണ് കിഡ്മാന്റെ ജീവിത പങ്കാളി. തങ്ങളുടെ 4 മക്കളെയും ക്രിസ്തു വിശ്വാസത്തിലാണ് വളർത്തുന്നതെന്നും തന്റെ ഭർത്താവായ കെയിത്തും അദ്ദേഹത്തിന്റെ അമ്മൂമ്മയും അടിയുറച്ച കത്തോലിക്കാ വിശ്വാസിയിയാണെന്നും അവർ പറഞ്ഞു.

ആരേയും വിധിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സഹിഷ്ണുത ഒരിക്കലും കൈവിടരുതെന്നും തന്റെ പിതാവ് പറയുമായിരുന്നുന്നെന്ന് കിഡ്മാൻ കൂട്ടിച്ചേർത്തു.

2018 ലും കിഡ്മാൻ തന്റെ ദൈവ വിശ്വാസം പ്രഘോഷിച്ചിരുന്നു. ഞാൻ ദൈവത്തിൽ പരിപൂർണ്ണമായും വിശ്വസിക്കുന്നു’. കന്യാസ്ത്രീ ആകാൻ താത്പര്യമുണ്ടായിരുന്നെന്നും ആ പാതയിൽ പോയില്ലെങ്കിലും അതിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെന്നും കിഡ്മാൻ പറഞ്ഞു. 55 കാരിയായ കിഡ്മാൻ ഇപ്പോഴും ഹോളിവുഡിൽ സജീവമാണ്. ഓസ്‌കാറിന് പുറമേ, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡും, രണ്ട് പ്രൈം ടൈം എമ്മി അവാർഡുകളും, ആറ് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ‘ഫാർ ആൻഡ് എവേ’, ‘ബാറ്റ്മാൻ ഫോർ എവർ’ തുടങ്ങിയ സിനിമകളാണ് കിഡ്മാന്റെ പ്രശസ്തമായ സിനിമകൾ.