സർക്കാർ ഭീഷണി, ചൈനയിൽ കന്യാസ്ത്രീ മഠം പൂട്ടി

0
875

സർക്കാർ ഭീഷണി അസഹനീയമായതോടെ ചൈനയിൽ കന്യാസ്ത്രീമഠം അടച്ചുപൂട്ടി.
വടക്കൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിൽ എട്ടു കത്തോലിക്കാ കന്യാസ്ത്രീകൾ ഉണ്ടായിരുന്ന മഠമാണ് അടച്ചുപൂട്ടേണ്ടി വന്നത്.

ബെയ്ജിംഗ് സർക്കാർ കന്യാസ്ത്രീകൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ കടുപിച്ചതോടെയാണ് കന്യാസ്ത്രീകൾക്ക് മഠം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്ന ബിറ്റർവിന്റർ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്

മഠത്തിലെ കുരിശുമാറ്റണം എന്ന് സർക്കാർ ആവശ്യപ്പെട്ടതോടെയാണ് കന്യാസ്ത്രീകൾ മഠം പൂട്ടാൻ നിർബന്ധിതരായത്. കുരിശ് മാറ്റുന്നത് ശരീരത്തിൽനിന്നു മാംസം മുറിച്ചുമാറ്റുന്ന?തുപോലെയാണ്. അവർ പറഞ്ഞു. മഠം അടച്ചുപൂട്ടിയില്ലെങ്കിൽ അവർ അത് തകർക്കുമായിരുന്നു.

കന്യാസ്ത്രീകളെ അപകടകാരികളായി ചിത്രീകരിച്ച സർക്കാർ സദാസമയം ഇവരെ നിരീക്ഷിക്കാൻ നാലു നിരീക്ഷണകാമറകളാണ് സ്ഥാപിച്ചത്.