കാനഡ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനം, മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് പാപ്പ

0
25

കാനഡയിലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തിന്റെ ഭൂരിഭാഗവും നടത്തുന്ന കത്തോലിക്കാ സഭയുടെ പങ്കിനെക്കുറിച്ച് പരസ്യ ക്ഷമാപണം നടത്തി ഫ്രാന്‍സിസ് പാപ്പ.

ഒരു നൂറ്റാണ്ടിലേറെുയുള്ള സ്‌കൂളുടെ പ്രവര്‍ത്തനത്തിനിടെ പ്രാദേശിക സംസ്‌കാരം, ഭാഷ, മതപരമായ ആചാരങ്ങള്‍ എന്നിവയ്ക്ക് ക്ഷതമേറ്റതായും പാര്‍ശ്വവത്കരിക്കപ്പെട്ടതായും പാപ്പ പറഞ്ഞു. നിങ്ങള്‍ക്കിടയിലുള്ള എന്റെ പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ ആദ്യപടി വീണ്ടും ക്ഷമ ചോദിക്കുക എന്നതാണ് ഒരിക്കല്‍ക്കൂടി ഞാന്‍ ഖേദിക്കുന്നു എന്ന് നിങ്ങളോട് പറയുന്നു. കഴിഞ്ഞ ദിവസം കനേഡിയന്‍ ജനതയെ അഭിസംബോധനം ചെയ്യവെ പാപ്പ പറഞ്ഞു.

ഖേദകരമെന്നു പറയട്ടെ, തദ്ദേശീയ ജനതകളെ അടിച്ചമര്‍ത്തുന്ന ശക്തികളുടെ കോളനിവല്‍ക്കരണ മാനസികാവസ്ഥയെ പല ക്രിസ്ത്യാനികളും പിന്തുണച്ചതില്‍ ഖേദിക്കുന്നു. എന്നോട് ക്ഷമിക്കൂ. അക്കാലത്തെ ഗവണ്‍മെന്റുകള്‍ പ്രോത്സാഹിപ്പിച്ച സാംസ്‌കാരിക നാശത്തിന്റെയും നിര്‍ബന്ധിത സ്വാംശീകരണത്തിന്റെയും പദ്ധതികളില്‍ സഭയിലെയും മതസമൂഹങ്ങളിലെയും അനേകം അംഗങ്ങളും സഹകരിച്ചതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. പാപ്പ പറഞ്ഞു.