ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ അപ്പസ്തോലിക ന്യൂൺഷോയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു

0
625

കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക ന്യൂൺഷോയായി സേവനം ചെയ്തിരുന്നു. അതിന് ശേഷം ജനുവരിയില്‍ അൾജീരിയയുടെ ന്യൂൺഷോയായി സേവനം ചെയ്ത് വരികയായിരുന്നു. പാപ്പുവ ന്യുഗിനിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്‌തുവന്ന ആര്‍ച്ച് ബിഷപ്പ് ‌മാര്‍ കുര്യന്‍ വയലുങ്കലിന്‌ പാപ്പുവ ന്യുഗിനിയയിലെ ക്‌നാനായ സമൂഹം ഊഷ്‌മളമായ യാത്രയയ്‌പ്പു നല്‍കി.

കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാർ വയലുങ്കൽ റോമിലെ സാന്താക്രോസെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2001ൽ മോണ്‍സിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപാപ്പ അദ്ദേഹത്തെ 2016ൽ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്.പുതിയ സ്ഥാനമേൽക്കും മുമ്പ് ആര്‍ച്ച് ബിഷപ്പ് ‌മാര്‍ കുര്യന്‍ വയലുങ്കലിന്‌ പാപ്പുവ ന്യുഗിനിയയിലെ ക്‌നാനായ സമൂഹം ഊഷ്‌മളമായ യാത്രയയ്‌പ്പു നല്‍കി

നാലുവര്‍ഷത്തിലധികമായി പാപ്പുവ ന്യുഗിനിയയില്‍ കത്തോലിക്കാസഭയ്‌ക്ക്‌ പല നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ മാര്‍ വയലുങ്കലിന്‌ സാധിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ മാര്‍ വയലുങ്കല്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കാലയളവില്‍ 10 ബിഷപ്പുമാരെയും ഒരു കര്‍ദ്ദിനാളിനെയും നിയമിച്ചു. അടുത്തയാഴ്‌ചയില്‍ പോര്‍ട്ട്‌ മോര്‍ട്ടസ്‌ബിയിലെ 5000-ഓളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ പിതാവിന്‌ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌.അള്‍ജീരിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായിട്ടാണ്‌ മാര്‍ വയലുങ്കല്‍ പോകുന്നത്.

Archbishop Kurian Mathew Vayalunkal