കനേഡിയൻ തീർത്ഥാടനത്തിന് പരിസമാപ്തി, പാപ്പ റോമിലെത്തി

0
114

റോം: കനേഡിയൻ തീർത്ഥാടനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ റോമിൽ മടങ്ങിയെത്തി. കാനഡയിൽ നിന്ന് ഉച്ചകഴിഞ്ഞ് (ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ) റോമിലേക്കുള്ള വിമാനത്തിൽ യാത്രതിരിച്ച പാപ്പ ഇന്ന് ഇറ്റാലിയൻ സമയം രാവിലെ 8:50-ഓടെ (ഇന്ത്യൻ സമയം ഉച്ചക്ക് 12:20) റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ എത്തി.
പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1970 വരെ തദ്ദേശ വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന കത്തോലിക്ക റെസിഡൻഷൽ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചതും അവരുടെ തദ്ദേശ സംസ്‌കാരം നശിപ്പിച്ചതിലും മാപ്പ് പറയുക എന്ന ലക്ഷ്യവുമായാണ് പാപ്പയുടെ കനേഡിയൻ സന്ദർശനം ഇക്കഴിഞ്ഞ ജൂലൈ 24നു ആരംഭിച്ചത്.