നൈജീരിയ: നൈജീരിയായിൽ നിന്ന് കത്തോലിക്കാ വൈദികനെ തോക്കുചൂണ്ടി അക്രമികൾ തട്ടിക്കൊണ്ടുപോയി. സെന്റ് അന്തോണി കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന ഫാ. മാത്യു ദാജോയെയാണ് ഞായറാഴ്ച രാത്രി തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.
വൈദികന്റെ മോചനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അബൂജ ആർച്ച് ബിഷപ് ഇഗ്‌നേഷ്യസ് കൈഗാമ അഭ്യർത്ഥിച്ചു.
നൈജീരിയയിൽ വൈദികകരെയും സെമിനാരിക്കാരെയും അല്മായരെയും തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമാണ്. തട്ടിക്കൊണ്ടുപോകുന്നവരെ കൊലപ്പെടുത്തുന്നതും പതിവാണ്. ബോക്കോഹറാം, ഫുലാനി ഹെർഡ്സ്മാൻ ഉൾപ്പടെയുള്ള തീവ്രവാദിസംഘങ്ങളാണ് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നതിൽ മുമ്പിൽ