സിസ്റ്റർ അഭയ ഈശ്വരന്റെ മണവാട്ടിയാകാൻ കൊതിച്ചവൾ. ,മനുഷ്യഹൃദയങ്ങളിൽ വിശുദ്ധയായി കഴിഞ്ഞു

5
1300
sisterabhaya murder  

കത്തോലിക്കസഭ തുറന്നുപറയണം അഭയാ മാനസികരോഗി അല്ല എന്ന് ഇനിയെങ്കിലും ഷിബു കിഴക്കേകുറ്റ്  
പാവം ചെയ്യാൻ കൂട്ടു നിൽക്കാത്തത് കൊണ്ട് കൊല്ലപ്പെട്ട അഭയ ഈശ്വരന്റെ മണവാട്ടിയാകാൻ കൊതിച്ചവൾ.
ഇന്നും എന്നും അന്നും ദൈവം ജീവിച്ചിരിക്കുന്നു എന്നതിന് മറ്റൊരു അടയാളമാണ് വർഷങ്ങൾക്കുശേഷം ആണെങ്കിലും.സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതാണെന്ന് തെളിയുകയും. കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു


തെറ്റുകൾക്ക് കൂട്ടു നിൽക്കാതെ സ്വന്തം ജീവൻ പൊലിഞ്ഞുപോയ കർത്താവിൻറെ മണവാട്ടി ഓരോ ക്രിസ്തീയ വിശ്വാസികളുടെയും മനസ്സിൽ. സിസ്റ്റർ അഭയ. വിശുദ്ധയായി ആയി കഴിഞ്ഞിരിക്കുന്നു. ഇനി കർത്താവിൻറെ പ്രഖ്യാപനം മാത്രം മതി. അത് നമുക്ക് ദൈവത്തിൽ കിട്ടും എന്ന് പ്രതീക്ഷിക്കാം

കർത്താവ് ഈ കേസ് തെളിയിക്കുവാൻ വേണ്ടി തിരഞ്ഞെടുത്ത വ്യക്തികൾ.
ആരൊക്കെ എന്ന് ചിന്തിച്ചു നോക്കുമ്പോൾ അവരെ കർത്താവ് എങ്ങനെയാണ് തെരഞ്ഞെടുത്തത് എന്നത് നോക്കുമ്പോൾ നമുക്ക് അതിശയോക്തി ഉണ്ടായി ഇരിക്കാം. ആറാം ക്ലാസ് പഠിത്തം ഉള്ള ജോമോൻ പുത്തൻപുരയ്ക്കൽ സമൂഹത്തിലെ താഴെ കടയിൽനിന്ന് അടക്കാ രാജുവിനെയും. ഒക്കെ തിരഞ്ഞെടുത്ത എങ്കിൽ അത് ദൈവത്തിൻറെ പദ്ധതിയാണ്. ദൈവത്തിൻറെ കൺമുമ്പിൽ നിന്ന് നാം ചെയ്യുന്നതൊന്നും. കാണപ്പെടാതെ പോകില്ല എന്ന് നാം അറിയേണ്ടിയിരിക്കുന്നു. ഇതെല്ലാം ജീവിച്ചിരിക്കുന്ന നമുക്ക്. ഒരു സന്ദേശം. തെറ്റായ മാർഗത്തിൽ സഞ്ചരിക്കാതെ ഇരിക്കാൻ വേണ്ടിയാണ് സത്യം എന്നെങ്കിലും വെളിപ്പെടും എന്നു പറഞ്ഞത് വളരെ വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും ദൈവം നമ്മുടെ മുൻപിൽ സത്യമായി കാര്യം വെളിപ്പെടുത്തി

ഒരു കുടുംബത്തിലെ ഒരാൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞു (ആ വീട്ടുപേരും ആയിട്ടുള്ള എല്ലാവരും )ആ കുടുംബത്തിലുള്ള എല്ലാവരെയും തെറ്റുകാർ ആയി കാണരുത്.ഈ കേസ് തെളിയിക്കുവാൻ വേണ്ടി അധ്വാനിച്ച് ഓരോ വ്യക്തികൾക്കും അഭിമാനിക്കാവുന്ന നിമിഷമാണ്.കുറ്റം ചെയ്യപ്പെട്ടവർ അമേരിക്കയിൽ കഴിഞ്ഞിരുന്നുവെങ്കിൽ. ഇപ്പോഴും ഇത് വെളിയിൽ വരുമായിരുന്നില്ല.ശിക്ഷിക്കപ്പെട്ടവർ ഇപ്പോഴും തെറ്റു ചെയ്തിട്ടില്ല എന്നു തന്നെ പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട്. രാജിവെച്ച സിബിഐ ഉദ്യോഗസ്ഥനെ. അനുമോദിക്കുകയും. ഒപ്പം അദ്ദേഹത്തിന് നഷ്ടപ്പെട്ട. വരുമാനം സർക്കാർ തിരിച്ചു കൊടുക്കുകയും ചെയ്യണം.
അല്ലെങ്കിൽ സഭാ കൊടുക്കണം അല്ലെങ്കിൽ അസോസിയേഷനിൽ കൊടുക്കണം. ഈ കേസ് തെളിയിക്കാൻ നടന്ന വ്യക്തികൾക്ക് നഷ്ടപ്പെട്ട. കാലത്തിൻറെ വില ആര് കൊടുക്കും. അതെല്ലാം സഭയും അസോസിയേഷനും എല്ലാം. കൊടുക്കേണ്ടിയിരിക്കുന്നു.
മൈക്കിൾ എന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സഭയിൽ മാനസിക രോഗികൾ ഉണ്ട് എന്ന്. അങ്ങനെയുള്ളവരെ സഭയിൽ തുടരാൻ അനുവദിക്കരുത്. തുടർന്നാൽ തന്നെ അവരുടെ പേരുകൾ സഭയിൽ ഉള്ള കുറച്ചുപേരെങ്കിലും അറിയേണ്ടിയിരിക്കുന്നു. നാളെയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ്. വിശ്വാസികളുടെ സഭയോടും ഈശോയോടുള്ള.വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അത് ഉപകരിക്കും. ഉണരൂ ഉണർന്നു ചിന്തിക്കൂ മെത്രാന്മാരെ.മൈക്കിൾ എന്ന പോലീസുകാരൻ. അന്വേഷിച്ച് സംശയമുള്ള കേസുകൾ. വീണ്ടും അന്വേഷിക്കാൻ പത്രക്കാർ മുന്നോട്ടു ഇറങ്ങണം


യൂദാസിനെ പോലെ ആരെങ്കിലും സമൂഹത്തിൽ എല്ലാകാലത്തും ഉണ്ട്. കത്തോലിക്കാസഭയ്ക്ക് ഒരുപക്ഷേ ഒരു വിശുദ്ധിയെ തന്നെയാണ് കിട്ടാൻ പോകുന്നത്. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടെങ്കിൽ സിസ്റ്റർ അഭയ ഒരു വിശുദ്ധയായി തന്നെ മാറും. അതിനു ദൈവത്തിൻറെ പ്രവർത്തികൾ ഉണ്ടാകും. ഇനിയെങ്കിലും സഭാവിശ്വാസികൾ അതിനുള്ള പ്രാർഥനകൾ തുടങ്ങുകയും വേണം.

യൂദാസിനെ പോലെ ആരെങ്കിലും സമൂഹത്തിൽ എല്ലാകാലത്തും ഉണ്ട്.  കത്തോലിക്കാസഭയ്ക്ക്  ഒരുപക്ഷേ ഒരു വിശുദ്ധിയെ തന്നെയാണ് കിട്ടാൻ പോകുന്നത്. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടെങ്കിൽ  സിസ്റ്റർ അഭയ ഒരു വിശുദ്ധയായി തന്നെ മാറും. അതിനു ദൈവത്തിൻറെ പ്രവർത്തികൾ ഉണ്ടാകും. ഇനിയെങ്കിലും സഭാവിശ്വാസികൾ അതിനുള്ള പ്രാർഥനകൾ തുടങ്ങുകയും വേണം.അസോസിയേഷനുകളും  അതിനു മുന്നോട്ടു ഇറങ്ങേണ്ട കാലമാണിത്.

അഭയ  മരിച്ച് ഏതാനും നാളുകൾ കഴിഞ്ഞ്  എനിക്ക് സെമിനാറിൽ പഠിക്കേണ്ടി വന്നു.

 അന്നു ഞാൻ എഴുതുമായിരുന്നു.  അഭയ സിസ്റ്റർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നായിരുന്നു. കാരണം ഒരു കുടുംബത്തിലെ ഒരു പെൺകുട്ടി മാത്രമുള്ളപ്പോൾ മഠത്തിൽ പോകണമെങ്കിൽ ആഗ്രഹം കൊണ്ടായിരിക്കാം പോയതെന്നും.  എന്നുള്ള ചിന്ത എൻറെ മനസ്സിൽ ഉണ്ടായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം.ഇന്ന് കൊലപാതകമെന്ന് കോടതി

മറഞ്ഞിരിക്കുന്ന തൊന്നും വെളിപ്പെടാതെ ഇരിക്കില്ല എന്ന സത്യം ഓർമിക്കുക.  ഒരുപക്ഷേ ആ സമയങ്ങളിൽ  സിസ്റ്ററുടെ മരണം ഉണ്ടായിരുന്നില്ലെങ്കിൽ.ഒരുപക്ഷേ എന്നെപ്പോലെ അനേകർ. അച്ഛൻ ആയേനെ. ആ കേസ് ഒരുപാട് ദൈവവിളികൾ  ഇല്ലാതാക്കിയിട്ടുണ്ട്. അതിനുത്തരം  അധികാരികൾ ദൈവത്തിനു മുൻപിൽ പറയേണ്ടി വരും

ദൈവം തിരഞ്ഞെടുക്കുന്ന വ്യക്തികൾ വളരെ താഴെത്തട്ടിൽ നിന്നുള്ളവരാണ് എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു,ദൈവം തിരഞ്ഞെടുക്കുന്നത് വളരെ കഴിവുള്ള വ്യക്തികളെ ഒന്നുമല്ല ഈ കേസ് തെളിയിക്കാൻ വേണ്ടി തിരഞ്ഞെടുത്തത്.ഈ കേസ് തെളിയിക്കാൻ വേണ്ടി ദൈവം തിരഞ്ഞെടുത്ത വ്യക്തി ജോമോൻ പുത്തൻപുരക്കൽ മനുഷ്യരുടെ മുമ്പിൽ അധികം കഴിവില്ലെങ്കിലും ദൈവത്തിനു മുൻപിൽ വലിയ മനുഷ്യനായിരുന്നു

പ്രതികൾക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാൻ  കോടതിയിൽ പോകാൻ അവസരം  ബാക്കിയുണ്ട്.പ്രതികളെ രക്ഷിക്കാൻ വീട്ടുകാർക്കും അവകാശമുണ്ട്എന്നാലും ഒരു ചോദ്യം ബാക്കി  അഭയയെ കൊന്നത് ആര്?എന്തിനു തെളിവു നശിപ്പിച്ചു?
പിതാവും സിബിഐക്കു മുമ്പിൽ തെളിവ് കൊടുത്തു  കൊലപാതകം ആയിരുന്നുവെന്ന്

സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണം. 

 അതുപോലെതന്നെ വിശുദ്ധപദവിയിലേക്ക്.  എത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളും. കത്തോലിക്കാ സഭ ചെയ്യണം.

 ആത്മഹത്യ അല്ല എന്ന്  അറിഞ്ഞ  ഈ സാഹചര്യത്തിൽ. വിശ്വാസികളും അതിനുവേണ്ടി.  പ്രാർത്ഥിക്കുകയും മുന്നോട്ട് ഇറങ്ങും ചെയ്യണം.

  കൊലപാതകികൾ ആരായാലും ദൈവത്തിൻറെ  മുൻപിൽ. ശിക്ഷിക്കപ്പെടും.

 അതിലുപരി. അഭയാ മാനസികരോഗി അല്ല എന്ന് പറയണം.  ദൈവത്തെ കൂടുതൽ വിശ്വസിക്കുന്ന  ഞങ്ങൾക്ക് തെറ്റിന് കൂട്ടു നിൽക്കാത്ത സിസ്റ്റർ 

Shibu Kizhakkekuttu

sister abhaya is living in peopleheart

സിസ്റ്റർ അഭയ വിശുദ്ധയായി കാണുവാൻ വേണ്ടി ഞങ്ങൾ വിശ്വാസത്തോടെ  ദൈവത്തോട് പ്രാർഥിക്കുകയും ആഗ്രഹിക്കുകയും. സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും  ഈശോയുടെ മുൻപിൽ ഞങ്ങളുടെ ആഗ്രഹം  സമർപ്പിക്കുകയും ചെയ്യുന്നു .പാവത്തിന് കൂട്ടുനിൽക്കാതെ. സ്വന്തം ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന സിസ്റ്ററേ ദൈവത്തിന് മുൻപിലെ കാഴ്ചവയ്ക്കുകയും. ഞങ്ങൾക്ക് വിശുദ്ധയായി നൽകണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു Amen .
ആഗ്രഹമുള്ളവർക്ക് പങ്കുവെക്കാം.  സിസ്റ്റർ അഭയ വിശുദ്ധയായി കാണുവാൻ ആഗ്രഹമുള്ളവർക്ക് മറ്റുള്ളവർക്ക് പങ്കുവെക്കാം അവരോട് പ്രാർഥിക്കാൻ ആവശ്യപ്പെടാം.

ഷിബു കിഴക്കേകുറ്റ്  


5 COMMENTS