വിയന്ന: ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് സർക്കാർ കെട്ടിടത്തിൽ ഭീഷണി.
യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ നഗര മധ്യത്തിലെ സർക്കാർ കെട്ടിടത്തിലാണ് ‘ക്രൈസ്തവർക്ക് മരണം’ എന്നു ഭീഷണിപ്പെടുത്തിയും തീവ്രവാദ കൊലപാതകങ്ങളെ പുകഴ്ത്തിയും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിച്ചു.
ചുവരെഴുതിയ കെട്ടിടവും ലോകവും തങ്ങൾക്ക് സ്വന്തമാകുമെന്നും നവംബർ രണ്ടിന് വിയന്നയിൽ കൂട്ടക്കുരുതി നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെയെന്നും ചുവരെഴുത്തിലുണ്ട്.
നവംബർ രണ്ടിലെ കൂട്ടക്കുരുതിക്ക് ശേഷം , വിയന്നയിലെ റൂപ്പെർട്ട് പള്ളിയിൽ നരഹത്യ നടത്താൻ തീവ്രവാദി ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരിന്നു. ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യുവജനപ്രസ്ഥാനത്തിലെ 17 പേരെയും കൊലപ്പെടുത്താനായിരുന്നു പദ്ധതി.