ദൈവത്തിൽ വിശ്വസിക്കുന്നു ഞങ്ങൾക്ക് അവകാശമുണ്ട് .ആളുകൾ പലതരത്തിൽ പല രീതിയിൽ പറയുന്നു അതിനൊന്നും ഞങ്ങൾക്ക് കുഴപ്പമില്ല ഓരോരുത്തർക്കും അവകാശമുണ്ട് പറയാൻ
സാധാരണക്കാരായ ജനങ്ങൾക്ക് അറിയണം ഞങ്ങൾ വിശ്വസിക്കുന്ന പിതാവിൽനിന്ന്
കർത്താവിനെ വിശ്വസിച്ചു ജീവിക്കുന്ന ഞങ്ങൾക്ക് അങ്ങയിൽ നിന്ന് അറിയാൻ അവകാശമില്ലേ?എല്ലാ ചോദ്യത്തിനും അങ്ങേയ്ക്ക് ഉത്തരം .തരാൻ കഴിയില്ലായിരിക്കാം അത് മനസ്സിലാകും.
മറ്റുള്ളവരിൽ നിന്നും അറിയുന്നതിൽ കൂടുതൽ സന്തോഷം പിതാവിൽ നിന്ന് അറിയാനാണ്
മാനസിക രോഗിയായിരുന്നു അതുകൊണ്ട് ആത്മഹത്യ ചെയ്തതാണ് എന്ന് പറഞ്ഞതുകൊണ്ട് അച്ഛന്മാരുടെ വാട്സപ്പ് ഗ്രൂപ്പിലും നിന്നും കന്യാസ്ത്രീ മാരുടെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും സാധാരണക്കാരുടെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും കിട്ടാറുണ്ട് ഈ താഴെപ്പറയുന്ന ചില കാര്യങ്ങളും അങ്ങനെതന്നെ കിട്ടിയതാണ്
1 സിസ്റ്റർ അഭയ മാനസികരോഗിയായിരുന്നോ? കോട്ടയം രൂപത അങ്ങനെ പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടില്ലെങ്കിൽ രൂപത പുറപ്പെടുവിച്ച പേപ്പർ കണ്ടാൽ കൊള്ളാമെന്നുണ്ട്
2കുന്നശ്ശേരി പിതാവ് കൊലപാതകമാണെന്ന് CBI സിബിഐക്ക്റിപ്പോർട്ട് കൊടുത്തിട്ടുണ്ടോ?
3 അഭയ സിസ്റ്റർ മരിച്ചതിനുശേഷം ഒന്നുരണ്ട് കന്യാസ്ത്രീ മാർക്ക് അഭയയുടെ ലെറ്റർ കിട്ടി എന്നു പറയുന്നത് ശരിയാണ്?
ഉഴവൂർ കോളേജിലെ മലയാളം അധ്യാപികയായ സിസ്റ്റർ ദീപയുടെ പേരാണ് പറഞ്ഞുകേൾക്കുന്നത് ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞാണ് ലെറ്റർ കിട്ടിയത് എന്നാണ് അറിയാൻ കഴിഞ്ഞത് ഇതിൽ സത്യമുണ്ടോ? കോട്ടയം രൂപതയിലെ ആർക്കെങ്കിലും ഈ കത്തിനെപ്പറ്റി അറിയാമോ?
4 കോട്ടയം അതിരൂപതയുടെ കീഴിൽ ഉള്ള സൊസൈറ്റിയിലെ ഉന്നത സ്ഥാനത്തുള്ള അച്ചനാണ് സിബിഐക്ക് കത്ത് അയച്ചതെന്ന് . അതിരൂപതാ നേതൃത്വം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ അങ്ങനെ ഒരു കത്ത് താൻ അയച്ചിട്ടില്ല മറ്റു വല്ലവരും തന്റെ പേരിൽ കത്ത് അയച്ചത് ആയിരിക്കാം എന്ന് അതിരൂപത അധികാരികൾക്ക് എഴുതി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് ശേഷം അദ്ദേഹത്തെ കോട്ടയം രൂപതയിൽ നിന്ന് ക്യാനഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇങ്ങനെ ഒരു സംഭവം ഉണ്ടോ? അതോ ചുമ്മാ പറയുന്നതാണോ ആണോ?
5 സിസ്റ്റർ അഭയ താമസിച്ചിരുന്ന ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളിൽ ചിലർ അവർക്ക് അടുപ്പം ഉണ്ടായിരുന്ന ആൺകുട്ടികളുമായി ക്ലാസ് കട്ട് ചെയ്തു ആലപ്പുഴ ബീച്ചിൽ കറങ്ങി നടന്നതിനാൽ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോവുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ടോ ?ഉണ്ടെങ്കിൽ തെളിവുണ്ടോ?
6 ഹോസ്റ്റലിൽ നിന്ന് ഈ കുട്ടികളെ പറഞ്ഞു വിട്ടതിനാൽ സുഹൃത്തുക്കളായ ആൺ കുട്ടികൾ ഹോസ്റ്റൽ അധികൃതരെ ഫോണിൽ വിളിച്ചു പല പ്രാവിശ്യം ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട്. ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ടോ ?ഉണ്ടെങ്കിൽ അതിന് തെളിവുണ്ടോ?
7 അഭയയുടെ മരണത്തിന് ശേഷം ഹോസ്റ്റലിൽ താമസിച്ച എല്ലാവരെയും പോലീസ് ചോദ്യം ചെയ്ത കൂടെ ഇവരെയും വിളിച്ചു ചോദ്യം ചെയ്തിരുന്നു. പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ ഒരാൾ വലിയ ഒരു വ്യവസായിയുടെ മകനാണ്, രണ്ടാമത്തെ ആൾ ഇന്നത്തെ മുൻനിര രാഷ്ട്രീയ നേതാവിന്റെ സഹോദരിയുടെ മകനാണ്. മൂന്നാമത്തെ ആളുടെ പേര് ബിജു പണിക്കർ എന്നാണ്. സിബിഐ അന്വേഷണത്തിന്റെ കാലത്ത് ബിജു പണിക്കരിലേക്ക് അന്വേഷണം നീളുന്നു എന്ന തരത്തിൽ ഒരു വാർത്ത വന്നിരുന്നു. പിറ്റേ ദിവസം മുതൽ ബിജു പണിക്കരെ കാണാനില്ല. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഇന്നും ആർക്കും അറിയില്ല.
കുറ്റം ചെയ്തു എന്നു പറയുന്ന അച്ഛനെയും കന്യാസ്ത്രീയും 90 ശതമാനം ആളുകൾക്കും ചീത്തയായി കാണിക്കണമെന്ന് ഒരു താൽപര്യവുമില്ല മരിച്ചുപോയ സിസ്റ്റർ അഭയ എങ്ങനെ മരിച്ചു എന്നതിനെപ്പറ്റി കൊലപാതകമാണോ ആത്മഹത്യയാണോ ?സഭാനേതൃത്വത്തിന് ഭാഗത്തുനിന്ന് പറയാത്തത് കൊണ്ടാണ് ആളുകൾ വിഷമിക്കുന്നത്
കണ്ണുകൊണ്ട് കാണാത്ത കാര്യം അവർ ചെയ്തു എന്ന് പറയാൻ ഞാൻ യോഗ്യനല്ല .കൊലപാതകമാണെന്ന് 99% ആളുകളും വിശ്വസിക്കുകയും പറയുകയും ചെയ്യുമ്പോൾ ഇപ്പോൾ ജയിലിൽ കിടക്കുന്ന ഇവർ അല്ല അത് ചെയ്തു എങ്കിൽ എന്തുകൊണ്ട് കോട്ടയം രൂപത അതിനുവേണ്ടി മുന്നോട്ട് ഇറങ്ങുന്നില്ല ?ആര് ചെയ്തു എന്നത് കണ്ടുപിടിക്കാൻ തയ്യാറാവുന്നില്ല.ഒരു അച്ഛൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു കന്യാസ്ത്രീ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതലയും കടമയും നമ്മുടെ എല്ലാവരുടെയും കടമയാണ് ,അവരെ കുടുംബക്കാര് അതിനുവേണ്ടി പോകുന്നതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല .സാധാരണക്കാരായ വിശ്വാസികൾക്ക് അറിയണം പിതാവിൻറെ മറുപടി
8 ഇത് കൊലപാതകം അല്ലെങ്കിൽ എന്തിനാണ് ആണ് പല ഉന്നതരും തെളിവു നശിപ്പിക്കാൻ നോക്കിയത് ആർക്കുവേണ്ടി എന്തിനുവേണ്ടി ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
9 നാർക്കോ അനാലിസിസ് എഡിറ്റ് ചെയ്തു പ്രചരിക്കുന്നു എന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
10 കന്യാചര്‍മ്മവും ആയി ബന്ധപ്പെട്ട തെറ്റുധാരണങ്ങള്‍ വച്ചുപിടിപ്പിച്ചു എന്നാണ് പറയുന്നത് അത് ശരിയോ തെറ്റോ?ഇതാണ് ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ വരുത്തിയിരിക്കുന്നത് .സഭയെ ഇത്രമാത്രം തരംതാഴ്ത്തുന്ന ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ചെയ്തില്ലെന്നു പറയാൻ എന്തുകൊണ്ട് മടിക്കുന്നു
ദയവുചെയ്ത് അറിയണം അച്ഛന്മാരും കന്യാസ്ത്രീയും കുറ്റം ചെയ്തിട്ടില്ല എന്നറിയാനാണ് ആണ് എല്ലാ വിശ്വാസികളും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്
അതിലുപരി കൊന്നത് ആരാണെന്ന് അറിയാൻ നമുക്കെല്ലാവർക്കും അവകാശമില്ലേ? അതറിയാൻ വേണ്ടി കാത്തിരിക്കുന്നവർ നിരന്തരം മുട്ടിന്മേൽ പ്രാർത്ഥിക്കുന്ന ദൈവവിശ്വാസികൾ ആണെന്നും കൂടി അറിയണം
ഒരു വിഭാഗം ഇങ്ങനെയും പറയുന്നു
BCM കോളേജിൽ പഠിക്കുന്ന നൂറിന് മുകളിൽ കുട്ടികൾ ഉള്ള ഹോസ്റ്റലിൽ
അതും രാവിലെ കുട്ടികൾ എഴുന്നേറ്റ് പഠിക്കുന്ന പരീക്ഷാ കാലത്ത് അവരുടെ രണ്ട് പ്രഫസ്സർമാർ മതിൽ ചാടി ഹോസ്റ്റലിൽ കയറി,
രണ്ടു പേരും കൂടി ഒരു സ്ത്രീയുമായി കാമകേളികളിലാടിഅതു കണ്ടു വന്ന മറ്റൊരു സിസ്റ്ററെ ചുറ്റികക്ക് തലക്കടിച്ചു കൊന്നു, കിണറ്റിലിട്ടു ..
എന്നിട്ട് ഒരു ഈച്ച പോലും അറിയാതെ സ്ഥലം വിട്ടു …
എന്നിട്ട് ആ കേസ് മറക്കാൻ സഭ 500 കോടി ചെലവാക്കി
മാതാപിതാക്കളോട് കുട്ടികളെ അച്ഛന്മാരും കന്യാസ്ത്രീന്മാരും കോളേജ് പഠനത്തിനുശേഷം വിടുന്നതായിരിക്കും നല്ലത് .അവസാന നാളുകളിൽ ഇതെല്ലാം കേൾക്കും എന്ന് ബൈബിളിൽ പറയുന്നുണ്ട്. ഇതൊന്നും കേട്ടിട്ട് വിശ്വാസം നശിപ്പിക്കരുത് മക്കളെ ദൈവത്തെ കൂടുതൽ സ്നേഹിക്കണം ഇതിൻറെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം എന്ന് നിരന്തരം പ്രാർത്ഥിക്കണം ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ വരില്ല എന്ന് വ്യക്തമായി അറിയണം ഇതിലൂടെ ദൈവം നമുക്ക് കാണിച്ചു തരാൻ പോകുന്നത് എന്തോ ?എത്രയോ നല്ല അച്ഛന്മാരും കന്യാസ്ത്രി മാരും ഉള്ള സമൂഹമാണ് നമ്മുടേത് . അവരിലൂടെ എല്ലാംനന്മ പ്രവർത്തികളും ഇനിയും സമൂഹത്തിൽ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.ദൈവത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസം ഒരിക്കലും നശിച്ചു പോകാത്ത രീതിയിൽ പ്രതികരിക്കണം പക്ഷേ ദൈവത്തെ കൈവിടരുത്
കത്തോലിക്കാസഭയ്ക്ക് ഒരു കുഴപ്പമുണ്ട് എന്തെങ്കിലും കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ വിശ്വാസികൾ എല്ലാം മറക്കും എന്നുള്ള ചിന്തയും ഉണ്ട്.അത് തെറ്റാണ് . പിതാവ് നേരത്തെ ഇതിനൊക്കെ മറുപടി കൊടുത്തിരുന്നെങ്കിൽ ഇത്രയും വഷളാകില്ല ആയിരുന്നു. അപ്പൻറെ വാക്കുകൾ എന്താണെന്നറിയാൻ ആണ് എല്ലാരും കാത്തിരിക്കുന്നത്
ആർക്കുവേണമെങ്കിലും ഒക്കെ ചോദ്യത്തിന് ഉത്തരം തരാം പക്ഷേ അതിന് പ്രൂഫ് കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കും സാധാരണക്കാർക്ക് വേണ്ടിയാണ്
Shibu Kizhakkekuttu
അച്ഛന്മാർക്കും കന്യാസ്ത്രീ മാർക്കും കൗൺസിലിങ് കൊടുക്കേണ്ടിയിരിക്കുന്നു .ഒപ്പം ഓരോ വ്യക്തിയുടെയും പ്രാർത്ഥനകൾ അവർക്ക് ആവശ്യമാണ് . ഈ കാലഘട്ടത്തിൽ.അൽമായർക്ക് കൗൺസിലിങ് കൊടുക്കുന്നത് പോലെ തന്നെ വൈദികർക്കും കന്യാസ്ത്രീകൾക്കും ആവശ്യമാണ് .രൂപതകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു സമയം കളയാനില്ല ഈശോയുടെ രണ്ടാം വരവിനുള്ള സാധ്യതകൾ ഏറെയാണ് കാണാത്ത കാഴ്ചകൾ ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് .നമ്മുടെ വൈദികർക്കും കന്യാസ്ത്രീ മാർക്കും വേണ്ടി പ്രാർത്ഥിക്കേണ്ട സമയമായിരിക്കുന്നു
ഇത്രയും നാളും ആയി കേസ് തീരുന്നില്ലെങ്കിൽ ദൈവത്തിനു വലിയൊരു പദ്ധതിയുണ്ട് ഈ കേസ് മൂലം നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കണം ഞങ്ങള്ക്ക് തെറ്റ് ചെയ്യാൻ തോന്നരുത് എന്നുള്ള പ്രാർത്ഥന ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ എന്ന് ഓരോരുത്തരും പറയേണ്ട അവസരമാണിത്
അടുക്കള അലങ്കോലമായി കിടന്നത് മാത്രമാണ് കൊലപാതകം ആണെന്ന സിബിഐയുടെ വാദത്തിന് തെളിവായി ചൂണ്ടി കാണിക്കുന്നത്. അടുക്കളയിൽ വെച്ച് പ്രതികളിൽ ഒരാൾ പിടിക്കുകയും മറ്റൊരാൾ കോടാലി / ചുറ്റിക വെച്ച് അടിച്ചു ബോധം കെടുത്തിയതിന് ശേഷമാണ് കിണറ്റിലേക്ക് ഇട്ടത് എന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചെറിയ രീതിയിലുള്ള മുറിവുകളെ കുറിച്ച് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അടുക്കളയിൽ വെച്ച് കോടാലി / ചുറ്റികക്ക് അടിച്ചു എന്ന സിബിഐയുടെ വാദത്തെ അംഗീകരിക്കാൻ സാധിക്കുന്ന തരത്തിൽ അടുക്കളയിലോ, കോടാലിയിലോ, ചുറ്റികയിലോ, സിസ്റ്റർ അഭയയുടേതായി കണ്ടെത്തിയ തലമുണ്ടിലോ രക്തത്തിന്റെ അംശം ഉള്ളതായി കുറ്റപത്രത്തിൽ എവിടെയും പറയുന്നില്ല.
തലയിൽ അടിയേറ്റ് ബോധം കേട്ടാൽ രക്തം വരണമെന്നില്ല അതിനുശേഷം ജീവനോടെ കിണറ്റിൽ ഇട്ടാൽ പോരെ? ഇതൊന്നും സിസ്റ്ററും അച്ഛനും ചെയ്യില്ല ആയിരിക്കാം ആരു ചെയ്തു എന്നതാണ് നമ്മൾ കണ്ടുപിടിക്കേണ്ടത്
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്.കോട്ടയം രൂപതയെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നു. അല്ലെങ്കിൽ
മറ്റു പ്രമാദമായ. കേസുകൾ പൊങ്ങി വരുമ്പോൾ. അഭയ കേസ് പൊങ്ങിവരുന്നു. എന്തുകൊണ്ട് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു..
ഈ തെളിവുകൾ പലതും കെട്ടിച്ചമച്ചതാണ്. ഭൂരിപക്ഷവും ഇന്നും വിശ്വസിക്കുന്നു. ഇനി പിതാവിൻറെ വാക്കുകൾ കേൾക്കാൻ വിശ്വാസികൾ കാതോർത്തിരിക്കുന്നു. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾക്കുത്തരം കൊടുക്കണം.
കോട്ടയം രൂപതയെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നു. അല്ലെങ്കിൽ
മറ്റു പ്രമാദമായ. കേസുകൾ പൊങ്ങി വരുമ്പോൾ. അഭയ കേസ് പൊങ്ങിവരുന്നു. എന്തുകൊണ്ട് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു..
ഈ തെളിവുകൾ പലതും കെട്ടിച്ചമച്ചതാണ്. ഭൂരിപക്ഷവും ഇന്നും വിശ്വസിക്കുന്നു. ഇനി പിതാവിൻറെ വാക്കുകൾ കേൾക്കാൻ വിശ്വാസികൾ കാതോർത്തിരിക്കുന്നു. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾക്കുത്തരം കൊടുക്കണം.