കമ്പ്യൂട്ടർ സംസാരിക്കുന്നു.അതായത് മൃഗത്തിന്റെ പ്രതിമ സംസാരിക്കുന്നു.നമ്മൾ അന്ത്യ കാലത്തിലേക്കോ?

0
336

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 3
അതിന്റെ തലകളിലൊന്ന് മാരകമായി മുറിപ്പെട്ടതുപോലെ തോന്നി. എങ്കിലും മരണകാരണമായ ആ മുറിവു സുഖമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ ആ മൃഗത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടു.
പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 4
മൃഗത്തിന് അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 5
ദൈവദൂഷണവും വന്‍പും പറയുന്ന ഒരു വായ് അതിനു നല്‍കപ്പെട്ടു. നാല്‍പത്തിരണ്ടുമാസം പ്രവര്‍ത്തനം നടത്താന്‍ അതിന് അധികാരവും നല്‍കപ്പെട്ടു.

P. O. C ബൈബിള്‍, പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 6
ദൈവത്തിനെതിരേ ദൂഷണംപറയാന്‍ അതു വായ് തുറന്നു. അവിടുത്തെനാമത്തെയും അവിടുത്തെ വാസ സ്ഥലത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും അതു ദുഷിച്ചുപറഞ്ഞു.

പഴയ നിയമം, ദാനിയേല്‍, അദ്ധ്യായം 7, വാക്യം 8
ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ് അവയുടെ ഇടയില്‍ മുളച്ചു വരുന്നു; അതിന്റെ വരവോടെ ആദ്യത്തേ തില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍ മനുഷ്യന്‍േറ തുപോലുള്ള കണ്ണുകളും വന്‍പു പറയുന്ന ഒരു വായും.

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 7
വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താന്‍ അതിന് അനുവാദം നല്‍കി. സകല ഗോത്രങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയുംമേല്‍ അതിന് അധികാരവും ലഭിച്ചു.

പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 13, വാക്യം 13
സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും കര്‍ത്താവിന്റെ മുമ്പില്‍ മഹാപാപികളുമായിരുന്നു.

P. O. C ബൈബിള്‍, പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 15
മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്.