ടെക്നോളജിയിലൂടെ സുവിശേഷം ലോകം മുഴുവൻ എത്തും .അതിനുശേഷം അന്ത്യം ആഗതമാകും ,അതിന് അധികം കാലം വേണ്ടി വരില്ല -ഷിബു കിഴക്കേകുറ്റ്

12
2475

ടെക്നോളജിയിലൂടെ സുവിശേഷം ലോകം മുഴുവൻ എത്തിത്തുടങ്ങി

കർത്താവിൻറെ വരവിന് സമയമായി .നമ്മൾ ഒരുങ്ങുകയും .മറ്റുള്ളവരെ ഒരുക്കുകയും ചെയ്യാം. ദൈവത്തിൻറെ രണ്ടാം വരവിൻറെ സൂചനകൾ കണ്ടു തുടങ്ങി.എന്നു വരും എന്നുമാത്രം നമുക്കറിയില്ല . നമ്മുടെ ഈ ജന്മത്തിൽ തന്നെ വരാനുള്ള സൂചനകൾ കണ്ടു തുടങ്ങി . ഇനി ഈ ജന്മത്തിൽ വന്നില്ലെങ്കിലും . നമുക്ക് ഓരോരുത്തർക്കും സ്വർഗം ലക്ഷ്യമാക്കി ജീവിക്കാം . നമ്മളാൽ ആവും വിധം കർത്താവിനെ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.ബൈബിളിൽ പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത് . ബൈബിൾ വായിച്ചാൽ ദൈവത്തിൻറെ രണ്ടാം വരവിൻറെ അടയാളങ്ങൾ നിങ്ങൾക്ക് മനസ്സിലാകും

നമ്മുടെ ഈ തലമുറയിൽ തന്നെ ദൈവം വരാനുള്ള എല്ലാ സൂചനകളും കണ്ടുതുടങ്ങി .സുവിശേഷം എല്ലാവരിലേക്കും എത്താൻ അധികം സമയം ഇനി വേണ്ടി വരില്ല .അതുപോലെ ടെക്നോളജികൾ വളർന്നു. അതുകൊണ്ട് എല്ലാവരുടെയും വീട്ടിൽ ചെന്ന് സുവിശേഷം എത്തിക്കാൻ സമയമെടുക്കും .എന്ന് പറഞ്ഞ് നിങ്ങൾ ഇരിക്കരുത്. ഇതു പതിമൂന്നാം മണിക്കൂർ ആണ്

ഇപ്പോൾ ഒരു മുറിയിൽ ഇരുന്നുകൊണ്ട് ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ പറ്റുന്ന രീതിയിൽ നമ്മുടെ ടെക്നോളജികൾ വളർന്നു . അതുകൊണ്ട് നിങ്ങൾ എല്ലാവരും ഒരുങ്ങിയിരിക്കുക.ആരും പേടിക്കേണ്ട . ഈശോയുടെ കൂടെ വീണ്ടും ജീവിക്കാൻ പാപം ഇല്ലാത്തവരായി ഇനിയുള്ള കാലം ജീവിക്കാം .വചനം അനുസരിച്ച് ജീവിക്കാൻ നമുക്ക് ദൈവം കൃപ തരട്ടെ . പരിശുദ്ധാത്മാവിനെ കൃപാ വരത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം അതുപോലെതന്നെ ദൈവവചനം വായിച്ചു ഒരുങ്ങാം.പിതാവിൻറെ തെരഞ്ഞെടുപ്പിൽ നമുക്കും സ്വർഗ്ഗരാജ്യത്തിൽ ഈശോയോടൊപ്പം. വീണ്ടും ജീവിക്കാൻ വേണ്ടി .പാപം ഇല്ലാത്തവരായി ഒരുങ്ങി ഇരിക്കാം

സുവിശേഷം ലോകം മുഴുവൻ എത്തപ്പെടാൻ അധിക സമയം വേണ്ടി വരില്ല ,ഇനിയും ദൈവത്തിങ്കലേക്ക് തിരിയാത്ത വരെ തിരിഞ്ഞു കൊള്ളുക .അല്ലെങ്കിൽ പശ്ചാത്തപിക്കാൻ സമയം കിട്ടിയില്ല എന്നു വരും

ഭീകര ദുരിതങ്ങള്‍ (മര്‍ക്കോസ് 13: 1413 : 28 ) (ലൂക്കാ 21 : 2021 : 24 ) (ലൂക്കാ 17 : 2317 : 24 ) (ലൂക്കാ 17 : 3117 : 31 )

മത്തായി, അദ്ധ്യായം 24, വാക്യം 14


എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.

പ്രാർത്ഥനാ സഹായം വേണ്ടവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം

https://www.facebook.com/groups/826352598242134

ലോകം മുഴുവൻ ഉള്ള എല്ലാ വീട്ടിലും ചെന്ന് സുവിശേഷം പറഞ്ഞു തീരുമ്പോഴേക്കും കൊല്ലങ്ങൾ കഴിയുമെന്ന് പറഞ്ഞിരിക്കുന്ന വരെ. ഇനി ഈ സുവിശേഷം ലോകം മുഴുവൻ എത്തപ്പെടാൻ പോകുന്നത് ടെക്നോളജിയിലൂടെ ആയിരിക്കും .ടിവി കൂടെയും ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെ ഇൻറർനെറ്റിൽ കൂടിയും അങ്ങനെ പല വിധത്തിലുള്ള ടെക്നോളജിയിലൂടെ ആയിരിക്കും അത് സംഭവിക്കുക

മത്തായി, അദ്ധ്യായം 24, വാക്യം 1/ 51

 • 1 : യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.   
 • 2 : അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.   
 • 3 : അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!   
 • 4 : യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.   
 • 5 : പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.   
 • 6 : നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.   
 • 7 : ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും.   
 • 8 : ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.   
 • 9 : അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.   
 • 10 : അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.   
 • 11 : നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.   
 • 12 : അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.   
 • 13 : എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും.   
 • 14 : എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.   
 • 15 : ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ –   
 • 16 : യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.   
 • 17 : പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍ നിന്ന് എന്തെങ്കിലും എടുക്കാന്‍ താഴേക്ക് ഇറങ്ങാതിരിക്കട്ടെ.   
 • 18 : വയലിലായിരിക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്.   
 • 19 : ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!   
 • 20 : നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.   
 • 21 : എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.   
 • 22 : ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും.   
 • 23 : ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്.   
 • 24 : കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും.   
 • 25 : ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.   
 • 26 : അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്.   
 • 27 : കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.   
 • 28 : ശവമുള്ളിടത്ത് കഴുകന്‍മാര്‍ വന്നുകൂടും.   
 • 29 : അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.   
 • 30 : അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.   
 • 31 : വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്‍മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.   
 • 32 : അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.   
 • 33 : അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.   
 • 34 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.   
 • 35 : ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.   
 • 36 : ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.   
 • 37 : നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,   
 • 38 : നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു.   
 • 39 : ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും.   
 • 40 : അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും.   
 • 41 : രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും.   
 • 42 : നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.   
 • 43 : കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.   
 • 44 : അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.   
 • 45 : തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?   
 • 46 : യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.   
 • 47 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും.   
 • 48 : എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്   
 • 49 : തന്റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍   
 • 50 : പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.   
 • 51 : അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.   

നാളെ നാളെ എന്ന് പറഞ്ഞ് ഇരിക്കാതെ ഇന്ന് തന്നെ ദൈവവചനം വായിച്ചു തുടങ്ങിക്കോളൂ . ഒരുദിവസം 13 അധ്യായം വെച്ച് 13 ദിവസം അങ്ങനെ ബൈബിൾ വായിക്കുക .വായിക്കുന്നവരിൽ ദൈവം വലിയ അത്ഭുതം പ്രവർത്തിക്കും. .സാക്ഷ്യം പറയാൻ താഴത്തെ നമ്പർ ഉപയോഗിച്ചോളൂ .നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വൈദികരുടെയും കന്യാസ്ത്രീകളുടെയും ബ്രദർ മാരുടെയും മെത്രാന്മാരുടെ

നാളെ നാളെ എന്ന് പറഞ്ഞ് ഇരിക്കാതെ ഇന്ന് തന്നെ ദൈവവചനം വായിച്ചു തുടങ്ങിക്കോളൂ . ഒരുദിവസം 13 അധ്യായം വെച്ച് 13 ദിവസം അങ്ങനെ ബൈബിൾ വായിക്കുക .വായിക്കുന്നവരിൽ ദൈവം വലിയ അത്ഭുതം പ്രവർത്തിക്കും. .സാക്ഷ്യം പറയാൻ താഴത്തെ നമ്പർ ഉപയോഗിച്ചോളൂ .നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വൈദികരുടെയും കന്യാസ്ത്രീകളുടെയും ബ്രദർ മാരുടെയും മെത്രാന്മാരുടെയും അരികിൽ ഒന്നും പോകേണ്ട .. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുടെയും അരികിൽ പോയി നിൽക്കണ്ട. പക്ഷേ നിൽക്കണം .നിങ്ങളെ സൃഷ്ടിച്ച ദൈവത്തിൻറെ മുൻപിൽ വിധിക്കായി. ദൈവം ഉണ്ട് ദൈവത്തിൻറെ വഴിയിലൂടെയാണ് ഇന്ന് ലോകം പോകുന്നത്. അറിയാത്തവരെ അറിഞ്ഞു കൊള്ളുക . തെറ്റ് ചെയ്യുന്നവരെ ദൈവം വിധിച്ചു കൊള്ളും പക്ഷേ ആ കൂട്ടത്തിൽ നല്ലവരായ നിങ്ങളും നരകത്തിൽ പോയി കിടക്കണോ?

ജാതി ജാതിക്കെതിരെ തിരിഞ്ഞു തുടങ്ങി ഇനി മനസ്സിലാക്കൂ മക്കളെ ദൈവത്തിങ്കലേക്ക് തിരിച്ചു വരുക. ഗ്രഹിക്കാൻ കഴിയുന്നവർ ഗ്രഹിക്കുക.പിതാവിൻറെ വരവിനുള്ള സൂചനകൾ കണ്ടുതുടങ്ങി ഇനിയെങ്കിലും മനസ്സിലാക്കുക ഈശോയുടെ മക്കളെ.

ഈശോ പ്രത്യേകം പറഞ്ഞിട്ടുണ്ട് ആരെയും വിധിക്കാൻ നിങ്ങൾക്ക് അധികാരമില്ലെന്ന്
ഈശോയുടെ വഴിയിലേക്കു തിരിയുന്നവരെ തെറ്റിലേക്ക് നയിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവം വെറുതെ വിടും എന്ന്തോന്നുന്നില്ല , ഓരോ വിശ്വാസികളുടെയും വിശ്വാസം നഷ്ടപ്പെടുത്തുന്ന ഈ ഭൂമിയിലെ ആരുതന്നെയായാലും ദൈവം നിത്യ നരകം തന്നെ തരും.

Br Shibu Kizhakkekuttu

+1416 8397744

അത്ഭുത മാതാവിൻറെ ഉണ്ണിയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ  അംഗമാകാം  9

24newslive.com പ്രാർത്ഥനാ ഗ്രൂപ്പിൽ  അംഗമാകാം  11 https://chat.whatsapp.com/DuYnO0p94xD3V50bYfUEDX

https://t.me/shibukizhakkekuttu ഈ ഗ്രൂപ്പുകളിൽ വന്നിട്ട് എനിക്ക് Amen പറയുക

അക്ഷരത്തെറ്റുകൾ ക്ഷമിക്കുക

12 COMMENTS

 1. Консультация и лечение психотерапевта (психолога)
  Онлайн консультация Услуги психолога.
  Консультация психолога онлайн.
  Услуги консультации психолога.
  Індивідуальні консультації.
  Консультация психолога онлайн.

  Сімейні консультації.