യൗസേപ്പിതാവ് നിർമ്മിച്ച യേശു ബാല്യകാലം ചിലവഴിച്ച വീട് കണ്ടെത്തി

0
876

നസ്രത്ത്/ലണ്ടൻ: യൗസേപ്പിതാവ് നിർമ്മിക്കുകയും യേശു ബാല്യകാലം ചിലവഴിക്കുകയും ചെയ്ത വീട് കണ്ടെത്തി. ഇസ്രായേലിലെ നസ്രത്തിൽ സന്യാസിനി മഠത്തിന്റെ താഴയായി കണ്ടെത്തിയ കല്ലും, കുമ്മായവും ഉപയോഗിച്ച് നിർമിച്ച ഭവനത്തിലാണ് യേശു ബാല്യകാലം ചെലവഴിച്ചതെന്ന് പ്രശസ്ത ബ്രിട്ടീഷ് ഗവേഷകനായ കെൻ ഡാർക്ക് പറഞ്ഞു. 1880ൽ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് ഇവിടുത്തെ ജലസംഭരണി കണ്ടെത്തിയിരുന്നു.

മനോഹരമായി നിർമ്മിക്കപ്പെട്ട ഭവനം, ആശാരിയായിരുന്ന യൗസേപ്പിതാവ് നിർമ്മിച്ചതാകാം എന്ന നിഗമനത്തിലാണ് ഗവേഷകർ. ഒരു ഗുഹയോട് ചേർന്ന് നിർമിച്ച ഭവനത്തിന് സ്വീകരണമുറിയും മുറ്റവുമുണ്ട്. ചുണ്ണാമ്പു കല്ലുകൾ കൊണ്ടാണ് വീടിന്റെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. 2006 മുതൽ കെൻ ഡാർക്ക് ഇവിടെ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. 2015ൽ ‘ഹാസ് ജീസസ് നസ്രത്ത് ഹൗസ് ബീൻ ഫൗണ്ട്’ എന്ന പേരിൽ ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂവിൽ അദ്ദേഹത്തിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.

കുരിശുയുദ്ധ കാലഘട്ടത്തിൽ ദേവാലയങ്ങൾ ഭവനത്തിനു മുകളിൽ നിർമിച്ചതാണ് ഈ ഭവനം സംരക്ഷിച്ചത്. ബൈബിൾ ഗവേഷകനായ വിക്ടർ ഗുയരിൻ 1880 കളിൽ ഇത് യൗസേപ്പിതാവിന്റെ ഭവനമാണെന്ന് പറയുന്നുണ്ട്.