വൈദികനുൾപ്പടെ 13 പേർ കർദിനാൾപദവിയിലേക്ക്, ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം നവംബർ 28ന്

0
706

വത്തിക്കാൻ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആർച്ച്ബിഷപ്മാരും വൈദികരുമുൾപ്പടെ 13 പേരെ കർദിനാൾ പദവിയിയിലേക്കുയർത്തി ഫ്രാൻസിസ് പാപ്പ . ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് പാപ്പ പ്രഖ്യാപനം നടത്തിയത്. ഫിലിപ്പൈൻസ്, ബ്രൂണെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഏഷ്യക്കാർക്കും കർദിനാൾ പദവി ലഭിക്കും. നവംബർ 28ന് ഇവരെ പദവിയിലേക്ക് ഉയർത്തും.

ബിഷപുമാരുടെ സിനഡ് സെക്രട്ടറി ജനറൽ മാൾടെസെ മാരിയോ ഗ്രേക്, മുൻ അൽബനോ ബിഷപ് ഇറ്റലിക്കാരനായ മാർസെല്ലോ സെമേരാരോ എന്നിവർക്കും പുതിയ പദവിയുണ്ട്. മാർസെല്ലോയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുസംഘത്തിന്റെ തലവൻ

റുവാൻഡ ആർച്ച് ബിഷപ് കിഗലി, വാഷിംഗ്ടൺ ആർച്ച് ബിഷപ് അന്റോണി കംബാൻഡ, ഫിലിപ്പിൻസിലെ സിപ്സ ആർച്ച് ബിഷപ് വിൽട്ടൺ ഗ്രിഗറി, ചിലി സാന്റിയാഗോ ആർച്ച്ബിഷപ് ജോസ് ഫ്യുറെട്ടെ അഡ്വിൻകുള, ബ്രൂണെയിലെ അപ്പസ്തോലിക് വികാർ സെലെസ്റ്റിനോ ഓസ് ബ്രകോ, സിയെന്ന ആർച്ച്ബിഷപ് കൊർണേലിയൂസ് സിം എന്നിവരാണ് പദവിയിൽ എത്തുന്ന മറ്റ് ആറുപേർ.

അസീസ്സിയിലെ ഫ്രാൻസിസ്‌കൻ സാക്രോ കോൺവെന്റോ ഗാർഡിയൻ ഫാ.മൗറോ ഗാബെറ്റി ആണ് കർദിനാൾ പദവിയിലെത്തുന്ന മറ്റൊരാൾ. മെക്സിക്കോയിലെ ആർച്ച്ബിഷപ് എമിരറ്റസ് ഫെലിപെ അരിസ്മെൻഡി ഇസ്‌ക്വിവെൽ, മുൻ അപ്പസ്തോലിക് നൂൺഷ്യോ സിൽവനോ തോമസി,കപ്പൂച്ചിൻ വൈദികനും പേപ്പൽ ഹൗസ്ഹോൾഡ് പ്രീച്ചറുമായ റാനിയേറോ കന്റലാമെസ്സ, ഷ്റൈൻ ഓഫ് ഡിവൈൻ ലൗവ് പാസ്റ്റർ ഫാ.എന്റികോ ഫെറോസി എന്നിവരും കർദിനാൾമാരാകും.