കോവിഡിൽനിന്ന് പരിശുദ്ധ അമ്മ ലോകത്തെ രക്ഷിക്കും:ഫ്രാൻസിസ് പാപ്പ

0
1531

വത്തിക്കാൻ സിറ്റി: കോവിഡിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. സോവിയറ്റ് യൂണിയന്റെ മേൽ പോളീഷ് ജനത വിജയിച്ചതിന്റെ തിരുനാൾ ദിനത്തിന് മുന്നോടിയായി സന്ദേശം നൽകുകയായിരുന്നു പാപ്പ

പരിശുദ്ധ അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. നിങ്ങളുടെ കുടുംബങ്ങളെ അമ്മ കാത്തുസംരക്ഷിക്കും. പാപ്പ പറഞ്ഞു.

1920 ഓഗസ്റ്റ് 15 നാണ് വാഴ്സോയിൽ നടന്ന യുദ്ധത്തിൽ പോളണ്ട് ജനത വിജയം നേടിയത്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയാണ് സോവിയറ്റ് യൂണിയന്റെ മേൽ പോളണ്ടിന് വിജയം നേടാനായത് എന്നാണ് വിശ്വാസം. ആർമ്ഡ് ഫോഴ്സസ് ഡേ ആയിട്ടാണ് ഈ വിജയം പോളിഷ് ജനത ആഘോഷിക്കുന്നത്.