അമേരിക്കയിൽ ജോഗിങ്ങിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

0
1064

വാഷിങ്ടൺ: പ്രഭാതനടത്തതിനിടയിൽ അമേരിക്കയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. കാൻസർ രോഗികളുടെ ഫാർമസിസ്റ്റായ ശർമ്മിഷ്ഠ
സെന്നാ(43)ണ് കൊല്ലപ്പെട്ടത്.
ലെഗസി ഡ്രൈവിനും മാർച്ച്മാൻ വേയ്ക്കും അടുത്തുള്ള വഴിയിലായിരുന്നു ശർമ്മിഷ്ഠയുടെ മൃതദേഹം. ടെക്‌സാസിലെ പ്ലാനോ നഗരത്തിൽ താമസിച്ചിരുന്ന ശർമ്മിഷ്ഠയ്ക്ക് നേരെ ഓഗസ്റ്റ് ഒന്നിന് ആക്രമണമുണ്ടായിരുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ബകാരി അബിയോണ മോൺക്രിഫ് എന്നയാളെ അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അത്‌ലറ്റായ ശർമ്മിഷ്ഠ എല്ലാദിവസവും ജോഗിങ്ങിന് പോകാറുണ്ടായിരുന്നു. മോളിക്യുലർ ബയോളജിയിൽ ഗവേഷണം നടത്തിയിരുന്ന ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.