അന്തരിച്ച ബോളിവുഡ് താരം സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ എക്സ്പേര്‍ട്ട് സ്റ്റീവ് ഹഫ്. ഹഫ് പാരാനോര്‍മല്‍ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സുശാന്തുമായി ആശയവിനിമയം നടത്തുന്ന വീഡിയോ ഇതിനോടകം 13 ലക്ഷം പേരാണ് കണ്ടത്. സ്റ്റീവിന്റെ ചോദ്യങ്ങള്‍ക്ക് സുശാന്ത് സ്വന്തം ശബ്ദത്തില്‍ മറുപടി കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സുശാന്ത് അഭിനയിച്ച ചിത്രങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ആവശ്യമുന്നയിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ സ്റ്റീവ് പറയുന്നു. സ്വന്തമായി വകസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ മുന്നിലിരുന്നാണ് സ്റ്റീവ് ആത്മാക്കളോട് സംസാരിക്കുന്നത്.
സുശാന്തുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ച് സ്റ്റീവ് ഹഫിന്റെ വാക്കുകള്‍
നിങ്ങള്‍ പ്രകാശത്തിലാണോ എന്നാണ് ഞാന്‍ ആദ്യം സുശാന്തിനോട് ചോദിച്ചത്. അപ്പോള്‍ തനിക്ക് പ്രകാശം ലഭിക്കുന്നുണ്ടെന്നായിരുന്നു സുശാന്തിന്റെ മറുപടി. ഇന്നലെ രാത്രിയില്‍ കണ്ട പ്രകാശത്തിലാണ് നിങ്ങള്‍ എന്ന എന്റെ ചോദ്യത്തിന് അതെ ഞാന്‍ അതില്‍ ഉണ്ടായിരുന്നു എന്നായിരുന്നു സുശാന്തിന്റെ മറുപടി. സുശാന്തിന് നിരവധി ആരാധകര്‍ ഉണ്ടെന്നും വളരെയധികം പേര്‍ സുശാന്തിനെ സ്നേഹിക്കുന്നതായും സ്റ്റീവ് പറഞ്ഞപ്പോള്‍ ആരാധകരോട് താനിപ്പോള്‍ സ്വര്‍ഗത്തിലാണെന്ന് പറയൂ എന്നായിരുന്നു സുശാന്തിന്റെ ആത്മാവിന്റെ മറുപടി. എങ്ങനെ മരിച്ചു എന്നോര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് അവരത് എല്ലാം ഡോക്ടര്‍മാര്‍ക്ക് വിടും എന്നാണ് സുശാന്തിന്റെ ആത്മാവ് പറഞ്ഞതെന്നും സ്റ്റീവ് പറയുന്നു.
