മറയൂർ: കഞ്ചാവ് നട്ടുവളർത്തിയതിനും മുള്ളൻപന്നിയെ കെണിവെച്ചു പിടിക്കുകയും ചെയ്തതിന് ബ്രദർ അറസ്റ്റിൽ. പോണ്ടിച്ചേരി സ്വദേശിയും ബ്രദേഴ്സ് ഓഫ് സേക്രഡ് ഹാർട്ട്സിന്റെ കാന്തല്ലൂർ ലിറ്റിൽ ഫ്ളവർ ഹൗസിന്റെ മേൽനോട്ടക്കാരനുമായ ബ്രദർ സഹായരാജാ(38)ണ് പിടിയിലായത്.
കാന്തല്ലൂർ റേഞ്ചിലേയും ആനമുടി ഷോല പാർക്കിലേയും ഉദ്യോഗസ്ഥർ
സംയുക്തമായി നടത്തിയ പട്രോളിങ്ങിലാണ് സഹായരാജ് കുടുങ്ങിയത്.
പെരുമലയിൽ ഇയാൾ താമസിച്ചിരുന്ന വീടിന് അടുത്ത് നിന്ന് കെണിവെച്ച് പിടിച്ച നിലയിലുള്ള മുള്ളൻപന്നിയേയും 160 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി.
സ്ഥിരമായി മൃഗങ്ങളെ പിടിക്കാനുള്ള കെണിയാണ് സ്ഥാപിച്ചിരുന്നതെന്ന് കാന്തല്ലൂർ റേഞ്ച് ഓഫീസർ എസ്.സന്ദീപ് പറഞ്ഞു. അതേസമയം കഞ്ചാവ് കേസ് വംവകുപ്പ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്. മറയൂർ റേഞ്ച് ഓഫീസർ ജി.സന്ദീപ്, കെ.കെ.രാജൻ, രാജൻ ബി, അനന്തപത്മനാഭൻ, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.