കന്യാസ്ത്രീയോ അല്ലെങ്കില്‍ നഴ്‌സോ ആകാനായിരുന്നു ആഗ്രഹമെന്ന് ഗായിക റിമി ടോമി. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും മഠം പൊളിച്ച് ചാടിയേനെയെന്നും അതുകൊണ്ട് സഭ രക്ഷപ്പെട്ടെന്നും റിമി പറഞ്ഞു. ഒരഭിമുഖത്തിലാണ് റിമി ഓര്‍മ്മകള്‍ അയവിറക്കിയത്.
പത്താം ക്ലാസ് വരെ കറക്ടായിട്ട് ഞാന്‍ ക്വയറില്‍ പാടുമായിരുന്നു. ഒരു കുര്‍ബാനയും മുടക്കിയിട്ടില്ല. അങ്ങനെയാണ് എന്നെ സഭയില്‍ എടുത്താലോ എന്ന് ചിന്തിച്ചത്. ഒമ്പതാം ക്ലാസ് വരെ എനിക്കും കന്യാസ്ത്രീയാകുന്നത് ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിയുമ്പോള്‍ വിളിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പത്ത് കഴിഞ്ഞപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പെണ്‍കുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. ആ സമയത്താണ് സിസ്റ്റര്‍മാര്‍ വിളിക്കാന്‍ വന്നത്. അപ്പോള്‍ സിസ്റ്ററെ ഇപ്പോള്‍ കന്യാസ്ത്രീ ആകേണ്ട. കുറച്ചുകൂടി കഴിയട്ടെ. ഇപ്പോള്‍ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ രക്ഷപ്പെട്ടുവെന്നും താരം പറയുന്നു.
