കോട്ടയം : വൈക്കം ചെമ്പിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം. ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കായലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ആളുകളാണ് ആദ്യം കണ്ടത്. സംഭവം കൊലപാതകമെന്നാണ് സൂചന.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ പൊക്കിൾകൊടി പോലും മുറിച്ചുമാറ്റിയിരുന്നില്ല.