കോവിഡ് വരാതിരിക്കാൻ അറുപതിലേറെ വീടുകളിൽ പ്രാർഥിച്ച പാസ്റ്ററിന് കോവിഡ്

0
1431

കോവിഡ് വരാതിരിക്കാൻ അറുപതിലേറെ വീടുകളിൽ പ്രാർഥിച്ച പാസ്റ്ററിന് കോവിഡ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു പോലീസ് പാസ്റ്ററിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ പാസ്റ്ററിന്റെ ഫലം പോസറ്റീവാകുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇടുക്കി പീരുമേട് പട്ടുമലയിലെ 60 ലധികം വീടുകളിൽ പാസ്റ്റർ പ്രാർത്ഥനയ്ക്കായി പോയിരുന്നു. കോവിഡ് വരാതിരിക്കാനുള്ള പ്രാർത്ഥനയാണ് നടത്തിയതെന്നാണ് വിവരം.

കണ്ടെയ്ൻമെന്റ് സോണിലെ വീടുകളിലുൾപ്പടെ കയറിയതായിരുന്നു സാമൂഹ്യ അകലം പാലിക്കാതെയുള്ള പാസ്റ്ററുടെ പ്രാർത്ഥന.
അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ ദൈവാലങ്ങളിലുൾപ്പടെ നിബന്ധനകൾ പാലിച്ചുവേണം പ്രാർത്ഥന നടത്താനെന്ന് സർക്കാർ ഉത്തരവുണ്ട്.