ടിപ്പര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

0
33

വയനാട്: ടിപ്പര്‍ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍
യാത്രികരായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ മുനവര്‍ (22), അഫ്രീദ് (23), എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെ കാറില്‍ ഉണ്ടായിരുന്ന മുനവര്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. രാവിലെ പത്ത് മണിയോടെയായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനടിയാണ് അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഇന്നോവ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത്.