ഡ്രാഗണാകാൻ മാറിടവും നിതംബവും അറുത്തുമാറ്റി, നാക്ക് രണ്ടായി മുറിച്ചു, കണ്ണിൽ മഷിയൊഴിച്ചു

0
1104

ഡ്രാഗണിനോടുള്ള ആരാധന നിമിത്തം സ്വയം വ്യാളിയായ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 25-കാരിയായ ആംബർ ലൂക്കാണ് ഡ്രാഗൺ ആയി മാറാൻ തന്റെ ശരീരഭാഗങ്ങളിൽ പോലും മാറ്റം വരുത്തിയത്. ഇതിനായി ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളറാണ് ആംബർ ചെലവഴിച്ചത്. പതിനാറ് വയസ് മുതൽ ശരീരത്തിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങിയ ആംബർ തന്റെ ശരീരത്തിലാതെ ടാറ്റു പതിച്ചിരിക്കുകയാണ്. അറുനൂറിലേറെ ടാറ്റുവാണ് ആംബർ തന്റെ ശരീരത്തിൽ പതിച്ചിരിക്കുന്നത്.

ഡ്രാഗണാകാൻ മാറിടവും നിതംബവും ആംബർ ശസ്ത്രക്രിയ ചെയ്യിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ തന്നെ പാമ്പിന്റേത് പോലെ നാവ് രണ്ടായി പിളർത്തി. ചെവിയിലും ചുണ്ടിലും കവിളിലും കാണാവുന്ന എല്ലാ ശരീരഭാഗങ്ങളിലും ആഭരണങ്ങൾ അണിഞ്ഞു.

കൂടാതെ കാതിൽ നീല ഡയമണ്ട് കമ്മലുകൾ അണിയുന്നതിനായി ചെവിയിൽ 30 മില്ലി മിറ്റർ വിസ്താരമുണ്ടാക്കുകയും ചെയ്തു.
ഡ്രാഗണിന്റെതുപോലെ കണ്ണുകൾ നീലനിറമാക്കാൻ മഷി കുത്തിവെച്ച
ആംബറിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മൂന്നാഴ്ചയോളം ഡ്രാഗൺ വുമണിന് കണ്ണുകാണാതെ ജീവിക്കേണ്ടിവന്നു. കണ്ണ് നീല നിറത്തിലാക്കാൻ നാല് തവണയാണ് ആംബർ കണ്ണിലേക്ക് മഷി ഒഴിച്ചത്.