അനീഷ് മാത്യൂ
മനുഷ്യ വര്‍ഗത്തിന്റെ മുഴുവന്‍ രക്ഷയ്ക്കായി കര്‍ത്താവ് സ്ഥാപിച്ചതാണ് കത്തോലിക്കാ സഭയെന്നും മാമ്മോദീസാ സ്വീകരിച്ചതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമെന്നും ചലച്ചിത്ര താരം മോഹിനി.
വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഉറക്കം വരാറുണ്ട്.ഉറക്കം കിട്ടാനാണ് വീട്ടുജോലിക്കാരി ഇന്ദിരയുടെ കയ്യില്‍ നിന്ന് ബൈബിൾ ഞാൻ വാങ്ങി വായിച്ചത്.വായിച്ച് ഉറങ്ങിപ്പോയ താന്‍ ക്രിസ്തുവിനെ സ്വപനം കണ്ടു.അന്ന് മുതല്‍ ക്രിസ്തുവിനെ പറ്റി അറിയാനായി തന്റെ ശ്രമം.തുടര്‍ന്ന് യേശുവിനെ പറ്റി കൂടുതലറിയാന്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതനുസരിച്ച് അടുത്തുള്ള ഒരു സി.എസ്.ഐ പള്ളിയിലെത്തി.എന്നാൽ യേശുവിനെ അടുത്തറിയാന്‍ കഴിഞ്ഞത് കത്തോലിക്ക സഭയിലൂടെയാണ്. ഇന്ന് എന്റെ ഈശോ എനിക്കെല്ലാമാണ്!!.മോഹിനി പറയുന്നു.
മാനവ രക്ഷയ്ക്കായി കർത്താവ് സ്ഥാപിച്ച കത്തോലിക്കാ സഭ മാത്രമാണ് ദൈവവചനം അക്ഷരംപ്രതി പിന്തുടരുന്നത്.കത്തോലിക്ക സഭയില്‍ മാത്രമാണ് ക്രിസ്തുവിന്റെ ശരീരവും ആത്മാവും സജീവമായുള്ളത്.താരം പറഞ്ഞു.
തന്റെ ഭര്‍ത്താവാണ് താന്‍ യേശുവിന്‍റെ സ്വന്തമായ വിവരം വീട്ടില്‍ ആദ്യം അറിഞ്ഞത്.താന്‍ മാമോദീസ സ്വീകരിക്കാൻ അറിയിച്ചപ്പോള്‍ മാതാപിതാക്കളും ഭര്‍ത്താവും തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.കാരണം താന്‍ യേശുവിന്റെ സ്വന്തമായാല്‍ ജീവിതം ദുഃഖപൂരിതമാക്കിയിരുന്ന വിഷാദവും ഉറക്കമില്ലായ്മയും ദു:സ്വപ്‌നങ്ങളും ആത്മഹത്യാപ്രവണതയുമെല്ലാം മാറുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു.മോഹിനി വിശദമാക്കി.
നാമൊക്കെ പലപ്പോഴും പിശാചിനെ പലപ്പോഴും നിസ്സാരനായി കാണാറുണ്ട്. തനിക്കിനി ജീവിതമോ പ്രതീക്ഷകളോ ഇല്ലെന്ന തോന്നല്‍ പിശാച് തന്റെ മനസ്സില്‍ നിറച്ചുകൊണ്ടിരുന്നു.ദു:സ്വപ്നങ്ങള്‍ കാരണം പല രാത്രികളിലും തന്റെ ഉറക്കം നഷ്ട്ടപ്പെട്ടു.അപ്പോഴൊക്കെ ശ്വാസം കിട്ടാതെ ശരീരം പുകയുന്നതുപോലെ തോന്നിയിരുന്നു.അവസാനം ഉറക്കെ നിലവിളിച്ച് ഞെട്ടി ഉണരും.അതേസമയം രാവിലെ സാധാരണ പോലെ ഉണർന്ന് ജോലി ചെയ്യും.അവര്‍ പറഞ്ഞു
ഭർത്താവ് മാത്രമാണ് തന്റെ ഈ അസ്വസ്ഥതകളെ പറ്റിഅറിഞ്ഞിരുന്നത്.വലിയ ക്ഷീണത്തോടൊപ്പം തൈറോയ്ഡ്, വാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും തന്നെ അലട്ടിയിരുന്നു.അതേസമയം രക്തപരിശോധന നടത്തുമ്പോള്‍ അവയൊന്നുമില്ല എല്ലാ ഫലമായിരിക്കും ലഭിക്കുക.താന്‍ നുണ പറയുന്നതാണോ അതോ തനിക്കെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ എന്ന് പോലും തന്റെ കുടുംബാംഗങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.നിരവധി സൈക്കോളജിസ്റ്റുകളെയും സൈക്യാട്രിസ്റ്റുകളേയും കാണിച്ചെങ്കിലും താന്‍ നോര്‍മ്മലാണ് എന്നായിരുന്നു അവരുടെ മറുപടി.മോഹിനി വെളിപ്പെടുത്തി.
തുടര്‍ന്ന് മാതാപിതാക്കൾക്ക് തന്നെ പറ്റിയുള്ള പ്രതീക്ഷകള്‍ എല്ലാമസ്തമിച്ചു . സാഹചര്യങ്ങളും വ്യക്തികളും തനിക്കെതിരായതോടെ സാത്താന്‍ തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.അവര്‍ വ്യക്തമാക്കി.
ആ സമയത്താണ് തനിക്കു വീട്ടുജോലിക്കാരിയുടെ കയ്യില്‍ നിന്ന് ബൈബിള്‍ ലഭിക്കുന്നത് വചനങ്ങള്‍ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതോടെ അടുത്തുള്ള ദൈവാലയത്തിൽ പോകാനും ദിവ്യകാരുണ്യസന്നിധിയിൽ പ്രാർത്ഥിക്കാനും തുടങ്ങി.ഇതോടെ തന്റെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. താരം സാക്ഷ്യപ്പെടുത്തി.
പരിശുദ്ധ കന്യാമറിയമാണ് തന്നെ ക്രിസ്തുവിനോട് അടുപ്പിച്ചത്.ആത്മീയ തളര്‍ച്ച അനുഭവപ്പെടുമ്പോള്‍ അമ്മ തന്നെ നെഞ്ചോട് ചേർത്ത് നിർത്തി. പരിശുദ്ധ കന്യാമറിയം തന്റെ അമ്മയും രാജ്ഞിയുമാണ്. ഈശോയെ ആഴത്തില്‍ സ്‌നേഹിക്കാൻ കന്യാമറിയമാണ് തന്നെ പഠിപ്പിച്ചത്. എന്റെ ഇച്ഛകളെയും ഹൃദയത്തെയും വിശുദ്ധീകരിച്ചത് ഈ അമ്മയാണ്. അവൾ എന്നെ നയിക്കാനും സംരക്ഷിക്കാനുമായി മാലാഖമാരെ അയക്കുന്നു. സാത്താൻ എന്നന്നേക്കുമായി പരാജിതനായിരിക്കുന്നുവെന്നും ഭയപ്പെടാതെ അവനെതിരെ കർത്താവിന്റെ പരിചയെടുത്ത് യുദ്ധം ചെയ്യാനും അവള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.താരം പറഞ്ഞു
‘ക്രിസ്റ്റീന’ എന്ന പേരില്‍മാമ്മോദീസാ സ്വീകരിച്ചതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചതാണ് ഏറ്റവും ഹൃദയസ്പർശിയായ അനുഭവം. ലോക സ്രഷ്ടാവ് നമ്മുടെയുള്ളിൽ വസിക്കാൻ ഇത്ര ചെറുതായതാണ് തനിക്ക് വിശുദ്ധ കുര്‍ബാനയോട് ഇത്രയും സ്നേഹം തോന്നാന്‍ കാരണം.
പരിശുദ്ധാത്മാവാണ് സഭയിലും കൂദാശയിലും എന്റെ വഴികാട്ടി.സത്യദൈവത്തെ തനിക്ക് വെളിപ്പെടുത്തി തന്നത് പരിശുദ്ധാത്മാവാണ്. ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന, കർത്താവിന്റെ ജ്ഞാനമാണവൻ. പരിശുദ്ധാത്മാവ് സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയേനെ.മോഹിനി പറഞ്ഞു.
നമ്മെ എപ്പോഴും സഹായിക്കുന്ന പരിശുദ്ധ കന്യാമറിയത്തോട് ചേർന്നുനിൽക്കണം. യൗസേപ്പിതാവിന്റെയും മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കണം. സമൂഹത്തിൽ സത്യത്തിന്റെ വക്താക്കളാകണം.മോഹിനി പറയുന്നു. വൈദികർക്കും സന്യസ്തർക്കുമായി നാം ദിനവും പ്രാർത്ഥിക്കുവാനും നമുക്ക് കടമയുണ്ട്.മോഹിനി ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകള്‍ വായിക്കുന്ന കൂട്ടത്തില്‍ 24newslive.com ന് ഒരു ലൈക് തരാമോ?ലൈക് ചെയ്യാനായി facebook.com/24x7newslive ക്ലിക്ക് ചെയ്യുക
