പള്ളിമുറിയിൽ ട്രസ്റ്റി തൂങ്ങി മരിച്ചു; തൂങ്ങിനിൽക്കുന്ന ഭർത്താവിനെ ആദ്യം കണ്ടത് ഭാര്യ

0
1026

വാകത്താനം: ക്രിസ്ത്യൻ പള്ളിയിലെ ഓഫീസ് മുറിയിൽ ട്രസ്റ്റി തൂങ്ങി മരിച്ച നിലയിൽ. മലങ്കര ഓർത്തോഡോക്സ് വിഭാഗത്തിന്റെ കീഴിലെ വാകത്താനം കൊച്ചു പള്ളിയിലെ ശുശ്രുഷകനും ട്രസ്റ്റിയുമായ വാകത്താനം കണ്ണൻചിറ മൈലക്കാട്ട് എം.എസ്. ജോസഫിനെയാണ്
പള്ളിയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാലാണ് താൻ ജീവനൊടുക്കുന്നതെന്ന് റിട്ടയേഡ് ഏജീസ് ഓഫീസ് ജീവനക്കാരനായ ജോസഫ്  ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അതേസമയം മലങ്കര ഓർത്തഡോക്സ് വിഭാഗത്തിലെ പല വൈദികരുടെയും ബിഷപ്പുമാരുടെയും സാമ്പത്തിക ഇടപാടുകൾ ജോസഫിനറിയാമായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. 
പള്ളിമുറിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ജോസഫിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വാകത്താനം കൊച്ചു പള്ളിയുടെ അടുത്താണ് ജോസഫിന്റെ വീട്. രാവിലെ പള്ളിയിൽ കണക്കു നോക്കാൻ പോയ ജോസഫ് തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ പള്ളിയിൽ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന രീതിയിൽ ജോസഫിനെ കണ്ടത്. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. തുടർന്ന് പെട്ടെന്ന് തന്നെ സംസ്‌കാരവും നടത്തി. എപ്പോഴും പള്ളിക്കാര്യവും ആത്മീയതയുമായി നടന്ന ജോസഫ് ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു.മൈലക്കാട്ട് എം.എസ്.ജോസഫ് എന്ന് ചരമവാർത്തയിൽ വന്നതിനെതിരെ കോട്ടയത്തെ മൈലക്കാട്ടു കുടുംബം പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയത്തെ ഈ പ്രശസ്തമായ കുടുംബവുമായി ജോസഫിന് ഒരു ബന്ധവുമില്ലെന്ന്  യാക്കോബായ സുറിയാനി സഭയുടെ പത്രോസിന്റെ പടക്കുതിര എന്ന പേജിൽ മൈലക്കാട്ട് കുടുംബം പറയുന്നു. മൈലാക്കാട്ട് കുടുംബത്തിന്റെ  സ്ഥലം ജോസഫ് വാങ്ങിയിരുന്നു. ഈ ബന്ധം മാത്രമേ ജോസഫുമായി മൈലക്കാട്ട് കുടുംബത്തിനുള്ളു എന്ന് ഈ കുടുംബം ഈ ഫെയ്സ് ബുക്ക് പേജിൽ വ്യക്തമാക്കുന്നു.