പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പ​ടെ 11 പേ​ര്‍ അ​റ​സ്റ്റി​ല്‍

0
1448

കൊ​ല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പ​ടെ 11 പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം പൂ​യ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. കൂടുതൽ പ്രതികൾ ഉണ്ടായിരിക്കാം എന്നാണ് പോലീസിൻറെ ആദ്യത്തെ നിഗമനം

ജ​നു​വ​രി 29ന് ​പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗ് ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ന​ല്ലി​ല സ്വ​ദേ​ശി ഹൃ​ദ​യ്, അ​ഭി​ജി​ത്ത്‌​സ റ​ഫീ​ക്ക്, ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി​ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​ങ്കും പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കൂ​ടി​യാ​ണ് പെ​ണ്‍​കു​ട്ടി പ്ര​തി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. പ്ര​തി​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന് പ​രി​ച​യ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, മു​ഹ​മ്മ​ദ് സ​ജാ​ദ്, അ​ഹ​മ്മ​ദ് ഷാ, ​വി​ഷ്ണു, അ​ന​ന്ത​പ്ര​സാ​ദ്, പ്ര​വീ​ണ്‍ എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​ക​ളാ​കു​മെ​ന്നാ​ണ് സൂ​ച​ന.