തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രക്തബന്ധത്തിലുള്ള കുട്ടിയാണ് ആ ഡോക്ടറെങ്കില്‍ പൊലീസുകാര്‍ 100 മീറ്റര്‍ മാറി നില്‍ക്കുമായിരുന്നോ?, പൊലീസുകാരന് ഒരു ദീര്‍ഘവീക്ഷണമുണ്ടാകണ്ടേ? ഒരു പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റയ്ക്ക് വിട്ടിട്ട് പോകാന്‍ പാടുണ്ടായിരുന്നോ സുരേഷ് ഗോപി ചോദിച്ചു.‘പൊലീസുകാരന്‍ കാണുന്ന പോലെയല്ലല്ലോ, പൊലീസുകാരന് ഒരു ദീര്‍ഘവീക്ഷണമുണ്ടാകണ്ടേ? .രാഷ്ട്രീയത്തിന് അതീതമായി പ്രതിവിധി കണ്ടെത്തുന്ന വിധത്തില്‍ നടപടി സ്വീകരിക്കണം. മെഡിക്കല്‍ രംഗത്ത് മാത്രമല്ല ഇത്തരം ഭീഷണികള്‍. എല്ലായിടത്തും ഉണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇല്ലേ? വരുന്ന ആളുടെ ആവശ്യം മനസിലാക്കി പെരുമാറാനും വരുന്ന ആളുടെ മനോനില മനസിലാക്കാനും സാധിക്കണം. പൊലീസുകാരില്‍ ഒരാളുടെ രക്തബന്ധത്തിലുള്ള കുട്ടിയാണ് ആ ഡോക്ടറെങ്കില്‍ പൊലീസുകാര്‍ നൂറ് മീറ്റര്‍ മാറി നില്‍ക്കുമായിരുന്നോ? നിയമം നോക്കുമായിരുന്നോ? കൊണ്ടുവരുന്ന ആളുടെ പെരുമാറ്റത്തിലെ അപകടം മനസിലാക്കാന്‍ പൊലീസുകാരന് സാധിക്കണം. കാണുന്നത് മാത്രമല്ലല്ലോ. അവന് ഒരു ദീര്‍ഘവീക്ഷണം വേണം. സാധ്യതകള്‍ എന്താണ് എന്ന് തിരിച്ചറിയണം’- സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു